/indian-express-malayalam/media/media_files/uploads/2021/05/Anupama-Parameswaran-1.jpg)
നടി അനുപമ പരമേശ്വരന് എതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം. തെലുങ്ക് താരവും ചിരഞ്ജീവിയുടെ സഹോദരനുമായ പവൻ കല്യാണിന്റെ ആരാധകരാണ് അനുപമയ്ക്ക് എതിരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. പവൻ കല്യാണിനെ അനുപമ സർ എന്നു വിളിച്ചില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
പവൻ കല്യാണിന്റെ 'വക്കീൽ സാബ്' എന്ന ചിത്രം കണ്ടതിനു ശേഷം അനുപമ പങ്കുവച്ച പോസ്റ്റാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. "കഴിഞ്ഞ രാത്രി പ്രൈം വീഡിയോയിൽ വക്കീൽ സാബ് കണ്ടു. ശക്തമായൊരു മെസേജും പവർഫുൾ പെർഫോമൻസുമുള്ള ചിത്രം. പവൻ കല്യാൺ പ്രതിബന്ധങ്ങൾ ഭേദിച്ചിരിക്കുന്നു, മൂന്നു സ്ത്രീകഥാപാത്രങ്ങൾ കഥയെ വേറിട്ടു നിർത്തുന്നു," എന്നാണ് അനുപമ കുറിച്ചത്.
/indian-express-malayalam/media/media_files/uploads/2021/05/anupama-parameswaran-pawan-kalyan.jpg)
എന്നാൽ അനുപമയുടെ ട്വീറ്റിനു പിന്നാലെ, പവൻ കല്യാണിന്റെ ഫാൻസ് എത്തി സർ എന്ന് അതിസംബോധന ചെയ്യാത്തതിനെ വിമർശിച്ചകൊണ്ട് കമന്റുകൾ നൽകാൻ തുടങ്ങി. പ്രകാശ് രാജ് മാത്രമാണോ താങ്കളുടെ ഒരേ ഒരു സർ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. സംഭവം വഷളാവുന്നു എന്നു കണ്ട ഉടൻ തന്നെ അനുപമ തിരുത്തി, "സോ സോറി ഗയ്സ്, ഇപ്പോഴാണ് മനസ്സിലായത്, എല്ലാ സ്നേഹത്തോടെയും ആദരവോടെയും പവൻ ഗാരു,"എന്നാണ് അനുപമ കുറിച്ചത്.
പവൻ കല്യാണിന്റെ 'വക്കീൽ സാബ്' ഏപ്രിൽ 9നാണ് തിയേറ്ററുകളിലെത്തിയത്. മൂന്നു വർഷങ്ങൾക്കു ശേഷം താരം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. ഏപ്രിൽ 30നാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത്.
Read more: ബോളിവുഡ് താരറാണിമാരോടല്ല, ബുംറയ്ക്ക് പ്രിയം മലയാളിയായ അനുപമ പരമേശ്വരനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us