scorecardresearch

Latest News

പച്ച സൽവാറിൽ കിടിലൻ ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ

തെലുങ്കിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ് അനുപമ ഇപ്പോൾ

Anupama Parameswaran, അനുപമ പരമേശ്വരൻ, Anupama Parameswaran photos

തെലുങ്കിൽ തിരക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമ തിളങ്ങിയത് തെലുങ്കിലാണ്. തെലുങ്കിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുപമയുമുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് അനുപമ ഇപ്പോൾ. പച്ച സൽവാറിൽ സുന്ദരിയായ അനുപമയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

‘റൗഡി ബോയ്‌സി’ന്റെ വിജയത്തിന് ശേഷം ‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയിലാണ് അനുപമ അഭിനയിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ‘കാർത്തികേയ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. നിഖിൽ സിദ്ധാർത്ഥും അനുപമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 18 പേജസ്, ബട്ടർഫ്ലൈ എന്നീ തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പിന്നെ പോയത്. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇന്ന് തെലുങ്കിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് അനുപമ. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Read More: സാരിയിൽ മനോഹരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anupama parameswaran shares latest photos