കുട്ടിക്കാല ചിത്രങ്ങൾ പല സിനിമാ താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലേക്ക് ഒരാൾ കൂടി. തന്റെ അച്ഛന് പിറന്നാൾ ആശംസിച്ച് കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അനുപമ പരമേശ്വരൻ. കുട്ടിയായിരിക്കുമ്പോൾ അച്ഛനൊപ്പമെടുത്ത ചിത്രവും വലുതായശേഷമെടുത്ത ചിത്രവും അനുപമ പങ്കുവച്ചിട്ടുണ്ട്.

അച്ഛനൊപ്പമുളള കുട്ടിക്കാല ഫൊട്ടോയിൽ അനുപമയെ കാണാൻ വളരെ ക്യൂട്ടാണ്. ഇതിനുപുറമേ വളരെ ചെറുപ്പത്തിലുളള തന്റെ ചിത്രങ്ങളും അനുപമ ഷെയർ ചെയ്തിട്ടുണ്ട്.

View this post on Instagram

Happy birthday Acha lots of love @parameswaranerekkath

A post shared by Anupama Parameswaran (@anupamaparameswaran96) on

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളെ കയ്യിലെടുത്ത നടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ അത്ര പെട്ടെന്നൊന്നും ആരു മറക്കില്ല. പ്രേമത്തിനുശേഷം പിന്നെ ആ ചുരുണ്ട മുടിക്കാരിയെ ആരും കണ്ടില്ല. മറ്റു നടിമാരെപ്പോലെ അനുപമ മലയാളത്തിൽനിന്നും തമിഴിലേക്കും അവിടെനിന്നും തെലുങ്കിലേക്കും പോയി. തെലുങ്കിലെത്തിയപ്പോൾ പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയിൽനിന്നുളള അനുപമയുടെ മാറ്റം പെട്ടെന്നായിരുന്നു. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം.

Read Also: ബോളിവുഡിന്റെ മനം കവർന്ന ഈ കൊച്ചുസുന്ദരിയെ മനസ്സിലായോ?

തെലുങ്കിൽനിന്നും വീണ്ടും മലയാളത്തിലേക്കെത്തിയപ്പോൾ പുതിയ മേരിയെയാണ് പ്രേക്ഷകർ കണ്ടത്. ‘ജോമോന്റെ സുവിശേഷങ്ങൾ’ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടാണ് അനുപമയെ കണ്ടത്. മേരിയിൽനിന്നും കുറച്ചുകൂടി സുന്ദരിയായിരുന്നു കാതറിൻ. ഇപ്പോൾ തെലുങ്കിലെ തിരക്കുളള നടികളിലൊരാളാണ് അനുപമ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook