scorecardresearch

Latest News

അമ്മയുടെ സാരിയിൽ അച്ഛന്റെ ക്ലിക്ക്; ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ

സാരിയിലുള്ള അനുപമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത് അച്ഛനാണ്

anupama, actress, ie malayalam

തെലുങ്കിൽ തിരക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമ തിളങ്ങിയത് തെലുങ്കിലാണ്. തെലുങ്കിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനപമയുമുണ്ട്. സോഷ്യൽ മീഡിയയിൽ ഫൊട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങളും അനുപമ പങ്കുവയ്ക്കാറുണ്ട്.

സാരിയിലുള്ള അനുപമയുടെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അമ്മയുടെ സാരി അണിഞ്ഞുള്ള ചിത്രങ്ങളാണ് അനുപമ പോസ്റ്റ് ചെയ്തത്. സാരിയിലുള്ള അനുപമയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത് അച്ഛനാണ്. ‘ഹാപ്പി സണ്‍ഡേ’ എന്ന ക്യാപ്ഷനോടെയായാണ് അനുപമ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

‘റൗഡി ബോയ്‌സി’ന്റെ വിജയത്തിന് ശേഷം ‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയിലാണ് അനുപമ അഭിനയിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ‘കാർത്തികേയ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. നിഖിൽ സിദ്ധാർത്ഥും അനുപമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 18 പേജസ്, ബട്ടർഫ്ലൈ എന്നീ തെലുങ്കി സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്.

Read More: സാരിയിൽ മനോഹരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anupama parameswaran shares amma saree father click photos