‘പ്രേമ’ത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ അത്ര പെട്ടെന്ന് മറക്കാനാവില്ല. മേരിയായി മലയാള സിനിമയിലേക്കെത്തിയത് പുതുമുഖ താരം അനുപമ പരമേശ്വരനായിരുന്നു. ‘പ്രേമ’ത്തിനുശേഷം പിന്നെ ആ ചുരുണ്ട മുടിക്കാരിയെ സജീവമായി കണ്ടത് തമിഴ്, തെലുങ്ക് സിനിമാലോകത്തായിരുന്നു. അടുത്തിടെ ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തന്നെ അനുപമ തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ, അനുപമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. പുറംതിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. ‘അവളുടെ ചുരുണ്ടമുടി അവളുടെ അഴകളവുകളെ മറക്കാൻ പ്രേരിപ്പിക്കുന്നതാണ് പ്രണയം,” എന്നാണ് അനുപമ കുറിക്കുന്നത്. എന്റെ കൈകാലുകൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കിൽ സഹോദരീസഹോദരന്മാരെ അകന്നു നിൽക്കൂ എന്നും അനുപമ കുറിക്കുന്നു.

Read more: കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതിന് ട്രോൾ; ചുട്ട മറുപടി നൽകി പ്രിയ വാര്യർ

ഇത്തരത്തിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാതെ അമ്മാ എന്നാണ് ഒരുപറ്റം തെലുങ്ക് ആരാധകർ താരത്തിനോട് ആവശ്യപ്പെടുന്നത്.

അഭിനയത്തിനൊപ്പം സംവിധാനത്തിന്റെ പ്രാരംഭ പാഠങ്ങളും പഠിക്കുന്ന തിരക്കിലാണ് അനുപമ പരമേശ്വരൻ. ദുൽഖർ സൽമാൻ ആദ്യമായി നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ സഹസംവിധായികയായി പ്രവർത്തിച്ചിരുന്നു. അനുപമ പരമേശ്വരൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഇത്.

‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇതിനുശേഷം സന്തമാനം ഭാവട്ടി, വുണ്ണടി ഒക്തേ സിന്തഗി, കൃഷ്ണാർജുന യുദ്ധം എന്നീ സിനിമകളിൽ അഭിനയിച്ചു. ഇടയ്ക്ക് ജോമോന്റെ സുവിശേഷങ്ങൾ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായിട്ടും അനുപമ അഭിനയിച്ചിരുന്നു. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അനുപമ ഇന്ന് തെലുങ്കിൽ ഏറെ തിരക്കുള്ള താരമാണ്. സായ് ധരം തേജയ്ക്ക് ഒപ്പം അഭിനയിച്ച ‘തേജ് ഐ ലൌവ് യു’, ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്നിവയാണ് തെലുങ്കിലെ പ്രധാന ചിത്രങ്ങൾ.

Read more: ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ ‘ആങ്ങളമാരോട്’ അനശ്വര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook