ഒരു പാട്ടു കൊണ്ട് താരമായി മാറിയ ആളാണ് പ്രിയ വാര്യര്‍. എന്നാല്‍ പ്രിയയ്ക്ക് മുമ്പ് പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്നത് അനുപമയായിരുന്നു. പ്രേമത്തിലെ മേരിയായെത്തിയ അനുപമയിന്ന് മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമൊക്കെ വലിയ താരമാണ്. പ്രത്യേകിച്ചും തെലുങ്കില്‍. ഇന്ന് തെലുങ്ക് സിനിമയിലെ ശ്രദ്ധേയയായ നടിയാണ് അനുപമ.
പൊതുവെ നടിമാരുടെ ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ പ്രശസ്തമാണ് തെലുങ്ക് സിനിമ. എന്നാല്‍ സിനിമ കിട്ടാന്‍ വേണ്ടി ഒരിക്കലും അതി ഗ്ലാമറാകില്ലെന്നാണ് അനുപമ പറയുന്നത്. ബിക്കിനി ഇട്ട് അഭിനയിക്കണമെന്ന് പറഞ്ഞ സംവിധായകനോട് അനുപമ തുറന്നടിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ബിക്കിനി ഇട്ട് അഭിനയിക്കണമെന്ന ഓഫറുമായി ഒരു സംവിധായകന് അനുപമയെ സമീപിക്കുകയായിരുന്നു. എന്നാല്‍ താരം പറ്റില്ലെന്ന് തുറന്നടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തനിക്ക് അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ല എന്ന് അനുപമ സംവിധായകനോടു വ്യക്തമാക്കുകയായിരുന്നു.
എത്ര വലിയ നായകന്റെ നായികയാകാനാണെങ്കിലും ബിക്കിനി വേഷങ്ങളില്‍ അഭിനയിക്കില്ല എന്നായിരുന്നു അനുപമ സംവിധായകനോട് പറഞ്ഞത്. ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ച അനുപമയുടേതായി നാല് ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.