scorecardresearch

ഓണം, വിഷു അങ്ങനെ ഏതു വിശേഷ ദിവസവുമാകട്ടെ, വീട്ടിൽ ഒരു വഴക്കുറപ്പാണ്: അനുപമ

പുതിയ റീൽ വീഡിയോയുമായി അനുപമ പരമേശ്വരൻ

Anupama, Actress, Video

മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് തെലുങ്കു ചലച്ചിത്ര മേഖലയില്‍ സജീവമായ നടിയാണ് അനുപമ പരമേശ്വരന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ ആണ് അനുപമയുടെ ആദ്യ ചിത്രം. കരിയര്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായെങ്കിലും മലയാളത്തില്‍ അധികം സിനിമകള്‍ അനുപമ ചെയ്തിട്ടില്ല.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

സാരി അണിഞ്ഞുള്ള ഒരു റീൽ വീഡിയോയാണ് താരം ഇപ്പോൾ ഷെയർ ചെയ്‌തിരിക്കുന്നത്. അമ്മയുടെ സാരിയാണ് അനുപമ അണിഞ്ഞിരിക്കുന്നതെന്നാണ് അടികുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

“ശനിയാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുന്ന 7-8 വയസ്സുള്ള എന്നെയാണ് ഇപ്പോൾ ഓർമ വരുന്നത്. കാരണം അന്ന് അമ്മ ഓഫീസിലായിരിക്കും. അമ്മയുടെ അലമാരയിൽ നിന്ന് സാരികളെടുത്ത് ഞാൻ അണിയും. എന്നിട്ട് റാമ്പ് വാക്ക് ചെയ്യും, അതുകൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും ഈ സാരികളോടുള്ള പ്രിയം എനിക്കു മാറാത്തത്. ഓണം, വിഷം അങ്ങനെ ഏതൊരു വിശേഷ ദിവസത്തിലും ഞങ്ങളുടെ വീട്ടിൽ ഒരു വഴക്കു നടക്കും. പൊന്നു പഴയ സാരികൾ അണിയരുതെന്നു അമ്മ പറയും, എന്നാൽ എനിക്ക് വേണ്ടത് അതുമാത്രമാണ്. എനിക്കവ ഒരുപാട് ഇഷ്ടമാണ് ഒപ്പം അമ്മയെയും അനുപമ കുറിച്ചു.

അനുപമ അണിഞ്ഞത് കൊണ്ട് സാരി കൂടുതൽ മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ പറയുന്നത്. തെലുങ്ക് ചിത്രം ’18 പേജസാ’ണ് അനുപമയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.പൽനാടി സൂര്യ പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ്’ ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anupama parameswaran dresses in saree shares memories see video

Best of Express