മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് തെലുങ്കു ചലച്ചിത്ര മേഖലയില്‍ സജീവമായ നടിയാണ് അനുപമ പരമേശ്വരന്‍. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ ആണ് അനുപമയുടെ ആദ്യ ചിത്രം. കരിയര്‍ തുടങ്ങിയിട്ട് ഏഴു വര്‍ഷമായെങ്കിലും മലയാളത്തില്‍ അധികം സിനിമകള്‍ അനുപമ ചെയ്തിട്ടില്ല.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ശനിയാഴ്ചയായിരുന്നു അനുപമയുടെ പിറന്നാൾ. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.”വീട്ടിലായിരുന്നു ഇത്തവണത്തെ പിറന്നാൾ, അച്ഛനെയും അക്കുവിനെയും ഒരുപാട് മിസ്സ് ചെയ്‌തു. ആശംസകൾ അറിയിച്ച എല്ലാവർക്കു നന്ദി” അനുപമ കുറിച്ചു.ആരാധകരും പോസ്റ്റു താഴെ ആശംസയറിയിച്ചിട്ടുണ്ട്.
തെലുങ്ക് ചിത്രം ’18 പേജസാ’ണ് അനുപമയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.പൽനാടി സൂര്യ പ്രതാപ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ ‘കുറുപ്പ്’ ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം.