ബോളിവുഡിലും ഇത് കൊറോണക്കാലമാണ്. ബോളിവുഡിലെ ബച്ചൻ താരകുടുംബത്തിൽ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അനുപം ഖേറിന്റെ അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അമ്മ ദുലാരി, സഹോരദരൻ രാജു, സഹോദര ഭാര്യ റിമ, മരുമകൾ വൃന്ദ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അനുപം ഖേർ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും എന്നാൽ കുടുംബാംഗങ്ങളിൽ ചിലർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. അനുപം ഖേറിന്റെ അമ്മയെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുടുംബത്തിലെ മറ്റുള്ളവർ അവരുടെ വീട്ടിൽ തന്നെ ക്വാറന്റൈനിലാണ്.

നേരത്തെ ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യാ റായ് ബച്ചന്‍, മകള്‍ ആരാധ്യാ ബച്ചന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു‌. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും ഭര്‍തൃപിതാവായ അമിതാഭ് ബച്ചനും ഇന്നലെയാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ഈ വാര്‍ത്ത‍ ട്വിറ്ററിലൂടെ അറിയിച്ചത്.

മുതിർന്ന ബോളിവുഡ് താരം ഹേമ മാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകളും അഭിനേത്രിയുമായ ഇഷാ ഡിയോൾ. 71 കാരിയായ ഹേമമാലിനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് നിഷേധിച്ച് ഇഷ രംഗത്തെത്തിയത്.

നടി രേഖയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുംബൈ ബാന്ദ്രയിലുള്ള അവരുടെ ബംഗ്ലാവ് ബിഎംസി സീൽ ചെയ്തിരുന്നു. സീ പ്രിങ്സ് എന്ന ബംഗ്ലാവും പരിസരവും കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. സംവിധായകന്‍ കരൺ ജോഹർ, നടി ജാൻവി കപൂർ എന്നിവരുടെ സഹായികൾക്കും കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook