മുംബൈ: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്നും അനുപം ഖേര്‍ രാജിവച്ചു. രാജ്യാന്തര പരിപാടികളും മറ്റും കാരണമുള്ള തിരക്കാണ് രാജിയിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ട്വിറ്റിലൂടെ അനുപം ഖേര്‍ തന്നെയാണ് വിവരം അറിയിച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (Film and Television Institute of India) ചെയര്മാന് സ്ഥാനത്ത് ഇരിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്നും ഒരുപാട് പഠിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ രാജ്യാന്തര പരിപാടികളും പ്രൊജക്ടുകളും മൂലം ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ചിലവിടാന്‍ സമയം കണ്ടെത്താനാകുന്നില്ലെന്നും അതിനാലാണ് രാജി നല്കാന് തീരുമാനിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
രാജിക്കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2017 ഒക്ടോബറിലാണ് അനുപം ഖേര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
നിലവില്‍ തന്റെ അമേരിക്കല്‍ ടെലിവിഷന്‍ പരിപാടിയായ ന്യൂ ആംസ്റ്റര്‍ഡാമിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലാണ് അനുപം ഖേര്‍. അതുകൊണ്ട് ഇന്ത്യയില്‍ ഉണ്ടാകില്ല താനെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജി നല്‍കിയിരിക്കുന്നത്.
It has been an honour, a privilege & a great learning experience to be the Chairman of the prestigious @FTIIOfficial. But because of my international assignments I won’t have much time to devote at the institute. Hence decided to send my resignation. Thank you. @Ra_THORe pic.twitter.com/lglcREeYM2
— Anupam Kher (@AnupamPKher) October 31, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook