കോവിഡ് കാരണം പടം കാണാൻ പറ്റിയില്ല, എങ്കിലും സന്തോഷം: ഗൗരി

കഴിഞ്ഞ ദിവസമാണ് ഗൗരിക്ക് കോവിഡ് സ്ഥിരീകരിച്ചത്

Gowri G Kishan, Gowri G Kishan covid, Gowri G Kishan tests positive coronavirus, Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, അനുഗ്രഹീതൻ ആന്റണി, അനുഗ്രഹീതൻ ആന്റണി റിവ്യൂ, സിനിമ റിവ്യൂ, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സണ്ണി വെയ്നും ഗൗരി കിഷനും നായികാനായകന്മാരായി എത്തിയ ‘അനുഗ്രഹീതൻ ആന്റണി’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഏപ്രിൽ ഒന്നിനായിരുന്നു ചിത്രം റിലീസിനെത്തിയത്. ഗൗരി നായികയായി എത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ‘അനുഗ്രഹീതൻ ആന്റണി’. എന്നാൽ ഇതുവരെ തിയേറ്ററിൽ പോയി സിനിമ കാണാൻ കഴിയാത്ത വിഷമത്തിലാണ് ഗൗരി. രണ്ടു ദിവസം മുൻപാണ് ഗൗരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതിനെ തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് ഗൗരി.

 

View this post on Instagram

 

A post shared by Gouri G Kishan (@gourigkofficial)

കോവിഡ് മാറിയിട്ടു വേണം പടം തിയേറ്ററിൽ പോയി കാണാനെന്നാണ് ഗൗരി പറയുന്നത്.​ ഒപ്പം ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തിന് പ്രേക്ഷകരോടും നന്ദി പറഞ്ഞു.

 

View this post on Instagram

 

A post shared by Gouri G Kishan (@gourigkofficial)

സംഗീതത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തത് പ്രിന്‍സ് ജോയ് ആണ്. അശ്വിന്‍ പ്രകാശ്‌ , ജിഷ്ണു എസ് രമേശ്‌ എന്നിവരുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവീന്‍ ടി മണിലാലാണ്. സണ്ണി വെയ്ൻ ഒരിടവേളക്ക് ശേഷം നായകനായെത്തുന്ന ചിത്രം കൂടിയാണിത്.

Read more: Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ

“ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള മനുഷ്യനും മൃഗങ്ങളും അടങ്ങിയ കോമ്പിനേഷനില്‍ ചിത്രീകരിക്കപ്പെട്ട മലയാള സിനിമകള്‍ തീരെ കുറവാണ്. അന്യഭാഷയിലെ ഇത്തരം ചിത്രങ്ങള്‍ക്ക് മലയാളി പ്രേക്ഷകര്‍ ഏറെയാണ്‌. ‘അനുഗ്രഹീതന്‍ ആന്റണി’യെ സംബന്ധിച്ച് എടുത്തു പറയേണ്ടുന്ന പ്രത്യേകത നായ്ക്കളും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ തുറന്നു കാണിക്കുന്നു എന്നതാണ്. ചില സീനുകള്‍ പ്രേക്ഷകന്‍റെ ഹൃദയത്തില്‍ തൊടുമെന്നുള്ള കാര്യം ഉറപ്പാണ്. സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കുട്ടികള്‍ക്കും മൃഗ സ്നേഹികള്‍ക്കും കൂടുതല്‍ രസകരമായ അനുഭവമാകും ഈ ചലച്ചിത്രം. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന രസകരമായ അനവധി മുഹൂര്‍ത്തങ്ങളിലൂടെ പ്രണയവും ദുഖവും ആകാംഷയുമെല്ലാം പങ്കു വയ്ക്കപ്പെടുന്നു. മൃഗങ്ങളെ കഥാപാത്രങ്ങള്‍ക്കും സിനിമയ്ക്കും അനുയോജ്യമായി മാറ്റിയെടുക്കുക എന്നതും അഭിനയിപ്പിക്കുക എന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ സംവിധായകന്‍റെ പ്രതിഭ അതിനെ അതിജീവിച്ചു മുന്നോട്ടു പോയിട്ടുണ്ട്,” എന്നാണ് ചിത്രത്തെ കുറിച്ച് അഖിൽ എസ് മുരളീധരൻ ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ കുറിക്കുന്നത്.

Read more Movie Reviews:

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anugraheethan antony actress gowri g kishan tests positive for the coronavirus

Next Story
വ്യായാമവേളകൾ ആനന്ദകരമാക്കാം; ട്രെഡ്‌മിൽ ഡാൻസുമായി അനുശ്രീanusree, അനുശ്രീ, anusree video, anusree dance video, anusree photos, anusree pool photos, anusree photoshoot, അനുശ്രീ ഫോട്ടോഷൂട്ട്, anusree bold look
The moderation of comments is automated and not cleared manually by malayalam.indianexpress.com