വിവാഹശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷമാകുന്ന നടിമാർ മലയാളി പ്രേക്ഷകർ പുത്തൻ കാഴ്ചയല്ല. എന്നാൽ വിവാഹശേഷം സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ശ്രദ്ധിക്കപ്പെട്ട നായികാനടിയുമായി മാറുന്ന കാഴ്ച അധികം കണ്ടിട്ടുണ്ടാവില്ല. അനു സിതാര അങ്ങനെയൊരു അഭിനേത്രിയാണ്. വിവാഹശേഷം മലയാളസിനിമയിലെ മുൻനിര നടിമാരിൽ ശ്രദ്ധേയയാവുകയായിരുന്നു അനു സിതാര.

അനു സിതാരയുടെ ഭർത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുവിന്റെയും നാലാം വിവാഹ വാർഷികമാണ് ഇന്ന്. അനു സിതാര തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ വിവാഹ വാർഷിക സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

പ്ലസ്‌ടു കാലത്ത് തുടങ്ങിയ പ്രണയമാണ് അനു സിതാരയും വിഷ്ണുവും തമ്മിൽ. ഒടുവില്‍ 20-ാം വയസ്സിലാണ് അനു സിതാര വിഷ്ണുവിനെ വിവാഹം കഴിക്കുന്നത്. ഫോട്ടോഗ്രാഫറായ വിഷ്ണു അനു സിതാരയുടെ സിനിമാജീവിതത്തിന് പൂർണ്ണ പിന്തുണയുമായി കൂടെ തന്നെയുണ്ട്. “വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും. ടി.വിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും,” കുടുംബത്തിന്റെ സപ്പോർട്ടിനെ കുറിച്ച് അനു സിതാര പറയുന്നതിങ്ങനെ.

അനു സിതാരയുടെ സുഹൃത്തും നടിയുമായ നിമിഷ സജയനും ഇരുവർക്കും ആശംസകളുമായി രംഗത്തു വന്നിട്ടുണ്ട്.

View this post on Instagram

#happybirthday #mylove @vishnu60ml

A post shared by Anu Sithara (@anu_sithara) on

View this post on Instagram

My love @vishnu60ml Click @nimisha_sajayan

A post shared by Anu Sithara (@anu_sithara) on

Read more: അനിയത്തിയുടെ പാട്ടിന് അനു സിതാരയുടെ നൃത്തം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook