/indian-express-malayalam/media/media_files/uploads/2022/12/Anu-sithara.png)
ഒമര്‍ ലുലുവിന്റെ സംവിധാത്തില്‍ ഒരുങ്ങിയ ' ഹാപ്പി വെഡ്ഡിങ്ങ്‌സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു കാലെടുത്തുവച്ച നായികയാണ് അനു സിത്താര. എന്നാല്‍ അനുവിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് 2003 ല്‍ പുറത്തിറങ്ങിയ 'പൊട്ടാസ് ബോബ്' എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് 'ഒരു ഇന്ത്യന്‍ പ്രണയകഥ', 'അനാര്‍ക്കലി' എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് നായികാ പദവിയിലേയ്‌ക്കെത്തുന്നത്. മലയാളികള്‍ ശാലീന സുന്ദരി എന്നു വിശേഷിപ്പിക്കുന്ന അനു സിത്താര സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. നാടൻ ലുക്കിൽ അനു പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. വയനാടുകാരിയായ അനു സിത്താര വിശുദ്ധ നാടായ ജറുസലേമിലെത്തിയതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അനു സിത്താരയുടെ കൂടെ ഗായികയായ നിത്യ മാമനും ജറുസലേം സന്ദർശിക്കാനായുണ്ട്. "പല മതങ്ങളിലും, രാജ്യങ്ങളിലും ഉൾപ്പെട്ടവർക്കൊപ്പം ജറുസലേമിൽ" എന്ന അടികുറിപ്പോടെയാണ് അനു വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജറുസലേമിലെ കാഴ്ച്ചകൾ കാണുന്നതിനൊപ്പം പ്രാർത്ഥിക്കുന്ന അനു സിത്താരയെയും വീഡിയോയിൽ കാണാം. ക്രിസ്മസ് മാസത്തിലാണ് അനു സിത്താര ജറുസലേമിലെത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
'ഫുക്രി', 'രാമന്റെ ഏദന്‍തോട്ടം', ' ആന അലറോടലറല്‍', 'കാപ്റ്റന്‍', 'ഒരു കുട്ടനാടന്‍ ബ്‌ളോഗ്', 'ജോണി ജോണി എസ് അപ്പ', 'ഒരു കുപ്രസിദ്ധ പയ്യന്‍' തുടങ്ങി അനവധി ചിത്രങ്ങളിലൂടെയാണ് അനു സിത്താര പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതയാകുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ '12 ത്ത് മാന്‍' ആണ് അനു സിത്താരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.അമീൻ അസ്‌ലാമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മോമോ ഇൻ ദുബായ്' ആണ് അനുവിന്റെ പുതിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us