ഒമര്‍ ലുലുവിന്റെ സംവിധാത്തില്‍ ഒരുങ്ങിയ ‘ ഹാപ്പി വെഡ്ഡിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു കാലെടുത്തുവച്ച നായികയാണ് അനു സിത്താര. എന്നാല്‍ അനുവിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് 2003 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോബ്’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’, ‘അനാര്‍ക്കലി’ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് നായികാ പദവിയിലേയ്‌ക്കെത്തുന്നത്. മലയാളികള്‍ ശാലീന സുന്ദരി എന്നു വിശേഷിപ്പിക്കുന്ന അനു സിത്താര സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. നാടൻ ലുക്കിൽ അനു പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
തുർക്കി, ഇസ്താമ്പുൾ യാത്രയിലായിരുന്നു അനു സിത്താര. തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ അനു പങ്കുവച്ച ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടുകയാണ്. ആദ്യമായി മഞ്ഞു കണ്ടതിന്റെ സന്തോഷം അനു വീഡിയോ രൂപത്തിൽ ഷെയർ ചെയ്തിരുന്നു. ഇസ്താമ്പുൾ നഗരത്തിലൂടെ നടക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അനുവിന്റെ ഭർത്താവ് വിഷ്ണു തന്നെയാണ് ചിത്രങ്ങൾ പകർത്തിയത്. തുർക്കി പ്രദേശവാസികളെ പോലം വസ്ത്രം ധരിച്ച് മഴയത്ത് നടക്കുകയാണ് അനു.
‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ ആന അലറോടലറല്‍’, ‘കാപ്റ്റന്‍’, ‘ഒരു കുട്ടനാടന്‍ ബ്‌ളോഗ്’, ‘ജോണി ജോണി എസ് അപ്പ’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ തുടങ്ങി അനവധി ചിത്രങ്ങളിലൂടെയാണ് അനു സിത്താര പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതയാകുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനു തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അജിത്ത് വി തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സന്തോഷം’ ആണ് അനു സിത്താര അവസാനമായി അഭിനയിച്ച ചിത്രം. ഷാജോൺ, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സിമ്പു ചിത്രം ‘പത്തുതല’യിലും അനു വേഷമിട്ടിരുന്നു.