scorecardresearch

അങ്ങനെ അനു സിത്താര ആനപ്പുറത്തു കയറി

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്.

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anu Sithara

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിനു കിട്ടിയ മലയാളിത്തമുള്ള നായിക എന്നാണ് ആരാധകര്‍ അനു സിത്താരയെക്കുറിച്ചു പറയുന്നത്. പ്രേക്ഷകരുടെ ഹൃദയം തൊട്ടറിഞ്ഞ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടി. രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രം അടുത്തകാലത്ത് മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും മികച്ച സ്ത്രീകഥാപാത്രം തന്നെയായിരുന്നു. തന്റെ പുതിയ ചിത്രം 'ആന അലറലോടലറൽ' റിലീസിനൊരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് അനു ഇപ്പോള്‍.

Advertisment

നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് നായകന്‍. വിനീതിന്റെ നായികയാകുന്നു എന്നതും തന്നെ ത്രില്ലടിപ്പിക്കുന്നുണ്ടെന്ന് അനു സിതാര ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോടു പറഞ്ഞു.

'ആദ്യമായാണ് ഞാന്‍ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്നത്. സംഗീതം, സംവിധാനം, അഭിനയം എന്നീ മേഖലകളിലൊക്കെ കഴിവു തെളിയിച്ച ആളാണ് വിനീതേട്ടന്‍. നമുക്ക് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ സാധിക്കും. ഞാനും വിനീതേട്ടനും വലിയ ഭക്ഷണപ്രിയരാണ്. അതുകൊണ്ടു തന്നെ സെറ്റില്‍ വെറുതേയിരിക്കുമ്പോഴൊക്കെ ഞങ്ങളുടെ പ്രധാന സംസാര വിഷയം ഭക്ഷണത്തെക്കുറിച്ചു തന്നെയായിരുന്നു. ഭയങ്കര പാവം മനുഷ്യനാണ് വിനീതേട്ടന്‍. പിന്നെ ഇന്നസെന്റ്, മാമുക്കോയ എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. എത്രയോ സീനിയര്‍ ആയ കലാകാരന്മാരല്ലേ. എന്നെ സംബന്ധിച്ചിടത്തോളം 'ആന അലറലോടലറല്‍' എന്ന സിനിമ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു.'

Anu Sithara, Vineeth Sreenivasan ആന അലറലോടലറൽ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും അനു സിത്താരയും

പാര്‍വതി എന്ന നാടന്‍ കഥാപാത്രമായാണ് അനു എത്തുന്നത്.

'ഒരു നാട്ടിന്‍പുറത്തുകാരി, നാടന്‍ പെണ്‍കുട്ടിയാണ് പാര്‍വതി. പാവമാണെങ്കിലും പാര്‍വതി ബോള്‍ഡ് ആണ്. നാട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതില്‍ ഇടപെടാനും അവരെ സഹായിക്കാനും പ്രശ്‌നം പരിഹരിക്കാനുമൊക്കെ പാര്‍വതി മുന്നില്‍ തന്നെയാണ്ടാകും. പാലക്കാടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഗാനരംഗം മധുരയിലും ചിത്രീകരിച്ചിട്ടുണ്ട്.'

Advertisment

തനിക്ക് സിനിമയെക്കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ടെന്ന് അനു സിതാര പറയുന്നു.

'നല്ലൊരു ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. കുറേ ചിരിക്കാനുണ്ടാകും. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.' മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ശേഖരന്‍കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ആനയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ഇറങ്ങുന്നത്. ആദ്യമായി ആനപ്പുറത്തു കയറിയ അനുഭവവും രസകരമായിരുന്നുവെന്ന് അനു. ഇന്ന് ചിത്രം റിലീസാവുകയാണ്. മുഴുന്‍ ടീമിനുമൊപ്പമാണ് താന്‍ സിനിമ കാണാന്‍ പോകുന്നതെന്നും അനു സിതാര പറഞ്ഞു.

വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തില്‍ പഠിച്ച്, കലോത്സവ വേദികളിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. 'പൊട്ടാസ് ബോംബ്' ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍...

Ramante Edenthottam രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്.

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ വിഷ്ണുപ്രസാദ് അനു സിത്താരയോടൊപ്പം സെറ്റുകളില്‍ മുഴുവന്‍ സമയവും കൂടെയുണ്ട്.

Anu Sithara

പുത്തൻപണത്തിനു ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിലും അനു സിത്താര നായികയായി എത്തുന്നുണ്ട്. മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉണ്ണി ആര്‍ എഴുതിയ ‘ലീല’ യ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സേതുവാണ് ‘ബിലാത്തിക്കഥ’ രചിക്കുന്നത്‌. പ്രശാന്ത് നായര്‍ ആണ് ഛായാഗ്രഹണം. ‘ലീല’ യുടെ ഛായാഗ്രഹകനും പ്രശാന്ത് തന്നെയായിരുന്നു.

Vineeth Sreenivasan Anu Sithara

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: