മലയാള സിനിമയിലെ നായികമാരിൽ മുൻനിരയിലുള്ളവരാണ് നിമിഷ സജയനും അനു സിതാരയും. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. ഒത്തുകൂടുമ്പോഴുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ പരസ്പരം പങ്കുവയ്ക്കാറുമുണ്ട്.
നിമിഷ സജയന്റെ പിറന്നാൾ ദിവസമായിരുന്നു ഇന്നലെ. കൂട്ടുകാരിക്ക് ആശംസകളറിയിച്ച് അനു സിതാര ഷെയർ ചെയ്ത വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മലമുകളിലേക്ക് ഓടി പോകുകയാണ് താരങ്ങൾ വീഡിയോയിൽ. ഒന്നിച്ച് കളിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുകയാണ് മലയാള സിനിമയുടെ യുവ നായികമാർ. ‘പിറന്നാൾ ആശംസകൾ നിമ്മി’ എന്നാണ് അനു സിതാര കുറിച്ചിരിക്കുന്നത്. ‘നന്ദി ചിങ്കി’ എന്ന് നിമിഷ മറുപടിയും നൽകിയിട്ടുണ്ട്.
മലയാളത്തിലെന്ന പോലെ തമിഴിലും സജീവമാകാനൊരുങ്ങുകയാണ് അനു സിതാര. സിലമ്പരസൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പത്തു തല’യാണ് അനുവിന്റെ പുതിയ ചിത്രം. മാർച്ച് 30 നു തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. അജിത്ത് വി സന്തോഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സന്തോഷ’മാണ് അനുവിന്റെ അടുത്ത മലയാള ചിത്രം. ശ്രീജിത്ത് എൻ ന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഒരു തെക്കൻ തല്ല് കേസി’ലാണ് നിമിഷ അവസാനമായി വേഷമിട്ടത്. മറാത്തി ചിത്രത്തിലും നിമിഷ അഭിനയിച്ചിരുന്നു.