മലയാളി തനിമയുള്ള നായികമാരിൽ ഒരാളാണ് അനു സിതാര. ലോക്ക്ഡൗൺ കാലത്ത് കൂടിയ ശരീരഭാരം കുറയ്ക്കാൻ തന്നെ സഹായിച്ച ഒരു ഡയറ്റ് പ്ലാനിന് നന്ദി പറയുകയാണ് അനു സിതാര ഇപ്പോൾ. നടൻ ഉണ്ണി മുകുന്ദൻ നിർദ്ദേശിച്ച ഒരു ഡയറ്റ് പ്ലാനാണ് തനിക്ക് സഹായകരമായതെന്നും ഒരു മാസം കൊണ്ട് 6 കിലോ കുറയ്ക്കാൻ ഈ ഡയറ്റ് പ്ലാൻ സഹായിച്ചെന്നും അനു സിതാര പറയുന്നു. മെലിഞ്ഞു സുന്ദരിയായ ചിത്രങ്ങളും അനു സിതാര പങ്കു വച്ചിട്ടുണ്ട്.
“എനിക്ക് ശരീരഭാരം കുറക്കണമെന്നുണ്ടായിരുന്നു. അതിനായി ഞാനൊരു ട്രെയിനറെ അന്വേഷിച്ചു, ഉണ്ണിയേട്ടനോടും റഫറൻസ് ചോദിച്ചു. അദ്ദേഹം ഒരു നല്ല ഡയറ്റ് പ്ലാൻ പഠിപ്പിച്ചു തന്നു. ഒരു മാസം കൊണ്ട് ആറു കിലോ കുറഞ്ഞു, ഞാനിതു ഇനിയും തുടരുന്നു… എങ്ങനെ ശരിയായ രീതിയിൽ ഡയറ്റ് ചെയ്യണമെന്ന് പഠിപ്പിച്ചു തന്നതിന് നന്ദി,” അനു സിതാര കുറിക്കുന്നു.
Read more: 93 കിലോയിൽനിന്നും 77 ലേക്ക്; എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും കഴിയുമെന്ന് ഉണ്ണി മുകുന്ദൻ
അടുത്തിടെ 93 കിലോയിൽനിന്നും 77 ലേക്ക് എത്തിയ ഫിറ്റ്നസ് യാത്രയുടെ വിശേഷവും തന്റെ ഡയറ്റ് പ്ലാനും ഉണ്ണി മുകുന്ദൻ പങ്കുവച്ചിരുന്നു. പൊതുവെ ഫിറ്റ്നസ് കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായ ഉണ്ണി മുകുന്ദൻ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനായാണ് ശരീരഭാരം കൂട്ടിയത്. 93 കിലോയായിരുന്നു ഭാരം. അതിനുശേഷം മൂന്ന് മാസം കൊണ്ടാണ് 16 കിലോയോളം ശരീരഭാരം കുറച്ചത്.
ഉണ്ണി മുകുന്ദന്റെ ഡയറ്റ് പ്ലാൻ ഇവിടെ വായിക്കാം: ഇനി പുതിയ ഞാൻ; ഒറ്റദിവസം പോലും മുടക്കാത്ത ഡയറ്റിനെക്കുറിച്ച് ഉണ്ണി മുകുന്ദൻ