കാവ്യ മാധവന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഒരു തനി മലയാളി നായികയാണ് അനു സിതാര എന്നാണ് ആരാധകര്‍ പറയുന്നത്. അനുവിന്റെ അഭിനയം മാത്രമല്ല, നൃത്തവും ആളുകള്‍ക്ക് ഇഷ്ടമാണ്. സഹോദരി അനു സൊനാരയ്ക്ക് ഒപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് അനു സിതാര ഇപ്പോൾ. ‘ക്വീൻ’ എന്ന ചിത്രത്തിലെ ‘പൊടിപാറണ തേരാണേ ആഘോഷത്തേരാണേ’ എന്ന പാട്ടുപാടി ഡാൻസ് ചെയ്യുകയാണ് ഈ സഹോദരിമാർ. ‘മിഡ് നൈറ്റ് ഫൺ’ എന്നാണ് അനു സിതാര വീഡിയോ പങ്കുവച്ച് കൊണ്ട് കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Anu Sithara (@anu_sithara)

മുൻപും സഹോദരിയ്ക്ക് ഒപ്പമുള്ള ഡാൻസ് വീഡിയോകൾ അനു പങ്കുവച്ചിട്ടുണ്ട്. വയനാട്ടിലെ ബാണാസുര സാഗറിന് സമീപത്ത് നിന്നുള്ള അനുവിന്റെ ഒരു നൃത്ത വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. വെള്ളത്തില്‍ ഇറങ്ങി നിന്നാണ് അനു സിതാര നൃത്തം ചെയ്യുന്നത്. ഭര്‍ത്താവ് വിഷ്ണു പ്രസാദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

 

View this post on Instagram

 

#funtime #sis #singing @anusonara @vishnuprasadsignature

A post shared by Anu Sithara (@anu_sithara) on

വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തില്‍ പഠിച്ച്, കലോത്സവ വേദികളിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Read More: ‘പദ്മാവതി’ലെ പാട്ടിന് ചുവടു വച്ച് അനു സിതാരയും നിമിഷയും

രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതും അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്.

 

View this post on Instagram

 

#with#my#inja @anu_sithara

A post shared by Anu Sonara (@anusonara) on

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ വിഷ്ണുപ്രസാദ് അനു സിത്താരയോടൊപ്പം സെറ്റുകളില്‍ മുഴുവന്‍ സമയവും കൂടെയുണ്ട്.

ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതം ‘ക്യാപ്റ്റന്‍’ എന്ന പേരില്‍ അഭ്രപാളിയില്‍ എത്തിയപ്പോള്‍, സത്യന്റെ ഭാര്യ അനിതയുടെ വേഷം ചെയ്തതും അനു സിതാരയായിരുന്നു. ഇതും അനുവിന്റെ അഭിനയ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook