‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ…’, ഏദൻത്തോട്ടത്തിൽ അനുസിതാരയുടെ നൃത്തം; വീഡിയോ

ക്വാറന്റെയിൻ കാലം വയനാട്ടിലെ തങ്ങളുടെ പുതിയ വീട്ടിൽ ചെലവഴിക്കുകയാണ് അനു സിതാര

Anu sithara dance video

ലോക്ഡൗൺ കാലത്തെ വിരസതയും വിരക്തിയും നൃത്തത്തിലൂടെ ഇല്ലാതാക്കുകയാണ് നടി അനുസിതാര. കൊച്ചി വിട്ട് വയനാട്ടിൽ ഭർത്താവ് വിഷ്ണുവിനൊപ്പം ഏദൻത്തോട്ടമെന്ന തങ്ങളുടെ പുതിയ വീട്ടിലാണ് താരമിപ്പോൾ ഉള്ളത്. നൃത്തപഠനവും പ്രാക്റ്റീസുമൊക്കെയായി ക്വാറന്റെയിൻ കാലത്തിന് നിറപ്പകിട്ട് നൽകാൻ ശ്രമിക്കുകയാണ് ഈ കലാകാരി. വീടിനകത്ത് കൃഷ്ണപ്രതിമയ്ക്ക് മുന്നിൽ നൃത്തം ചെയ്യുന്ന വീഡിയോ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ….’ എന്ന ഗാനത്തിനൊപ്പം സ്വയം മറന്ന് ചുവടുകൾ വെയ്ക്കുകയാണ് അനു സിതാര.

View this post on Instagram

#staysafe #stayhome

A post shared by Anu Sithara (@anu_sithara) on

മുൻപും വീടിനകത്ത് നൃത്തം ചെയ്യുന്ന വീഡിയോകൾ അനു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.​ അഭിനയത്തിനൊപ്പം തന്നെ തന്റെ നൃത്തവും സമാനമായി കൊണ്ടുപോവുന്ന നടി കൂടിയാണ്​ അനു സിതാര.

View this post on Instagram

#stayhome #staysafe #selfquarantine

A post shared by Anu Sithara (@anu_sithara) on

View this post on Instagram

#stayhome #staysafe #selfquarantine

A post shared by Anu Sithara (@anu_sithara) on

Read more: ഒന്നായിട്ട് നാലു വർഷം, വിവാഹ ദിനത്തിലെ ചിത്രം പങ്കുവച്ച് അനു സിതാര

കാവ്യാ മാധവന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഒരു തനി മലയാളി നായികയാണ് അനു സിതാര എന്നാണ് ആരാധകര്‍ പറയുന്നത്. അനുവിന്റെ അഭിനയം മാത്രമല്ല, നൃത്തവും ആളുകള്‍ക്ക് ഇഷ്ടമാണ്.

വയനാട്ടുകാരിയായ അനു സിതാര കലാമണ്ഡലത്തില്‍ പഠിച്ച്, കലോത്സവ വേദികളിലൂടെയാണ് മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത ’പൊട്ടാസ് ബോംബ്’ ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ‘ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ‘ഹാപ്പി വെഡ്ഡിങ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

‘രാമന്റെ ഏദന്‍തോട്ടം’ എന്ന ചിത്രത്തിലെ മാലിനി എന്ന കഥാപാത്രത്തിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. മാലിനി എന്ന കഥാപാത്രമാണ് ഇതുവരെ ചെയ്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും, തന്നെ പോപ്പുലറാക്കിയും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതും അതിലൂടെയാണെന്നും അനു സിതാര നേരത്തേ പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ നായികയെ പോലെ ജീവിതത്തിലും അനു ഒരു നൃത്താധ്യാപികയാണ്. വയനാടിൽ ഭർത്താവിന്റെ വീടിനടുത്തായി തങ്ങളുടെ സ്വപ്നവീട് പണിതപ്പോൾ വീടിനു അനു നൽകിയ പേരും ഏദൻത്തോട്ടം എന്നാണ്.

Read more: അനിയത്തിയുടെ പാട്ടിന് അനു സിതാരയുടെ നൃത്തം

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിതാരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്. ഫോട്ടോഗ്രാഫര്‍ കൂടിയായ വിഷ്ണുപ്രസാദ് അനു സിത്താരയോടൊപ്പം സെറ്റുകളില്‍ മുഴുവന്‍ സമയവും കൂടെയുണ്ട്. അനുവിന്റെ ചിത്രങ്ങളുടെയും വീഡിയോകളുടെയും പിന്നിലെ നിശബദ്ധ സാന്നിധ്യവും വിഷ്ണുപ്രസാദ് തന്നെ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anu sithara dance edanthottam wayanad house

Next Story
ഡ്രെസിങ് റൂമിൽ ഇപ്പോഴും അമ്മയുടെ മണമുണ്ട്: ലോക്ക്ഡൗണിൽ ശ്രീദേവിയെ ഓർത്ത് മകൾ ജാൻവിsreedevi, jhanvi kapoor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com