‘പദ്മാവതി’ലെ ‘ഘൂമര്‍’ എന്ന പാട്ടിനു മനോഹരങ്ങളായ ചുവടുകള്‍ വച്ച് നടിമാരായ നിമിഷ സജയനും അനു സിതാരയും. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് ഇരുവരും നൃത്തച്ചുവടുകളുമായി എത്തുന്നത്.

‘രാമന്‍റെ ഏദന്‍ തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവര്‍ന്ന താരമാണ് അനു സിതാര. മാലിനി, അനിത എന്നീ കഥാപാത്രങ്ങള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്നവയാണ്. ചെറുപ്പം മുതലേ നൃത്തം പരിശീലിക്കുന്ന അനു സിതാര ഒരു നൃത്താദ്ധ്യാപിക കൂടിയാണ്.

Read More: അനുസിതാര അഭിമുഖം

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തനിക്കൊരിടമുണ്ടെന്ന് തെളിയിച്ച നടിയാണ് നിമിഷ സജയന്‍. പിന്നീടിറങ്ങിയ ബി.അജിത് കുമാര്‍ ചിത്രം ‘ഈട’യിലും ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ചവച്ചത്. ചെറുപ്പം മുതലേ നിമിഷയും നൃത്തം പരിശീലിക്കുന്നുണ്ട്.

Read More: നിമിഷയുടെ പൊറോട്ടയടി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയ താരനിരയ്‌ക്കൊപ്പം നിര്‍മ്മാതാവ് ജി.സുരേഷ് കുമാറും കാമറമാന്‍ പി.സുകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വി.സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ജീവന്‍ ജോബ് തോമസാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ