ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി മാറിയ അനു ഇമ്മാനുവലിന്റെ പുതിയ തെലുങ്ക് ചിത്രം കിട്ടു ഉന്നഡു ജാഗ്രതയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിലെ അനുവിന്റെ ലിപ്‌ലോക് സീനാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ സംസാരവിഷയം. ഗ്ലാമർ വേഷത്തിൽ ചിത്രത്തിലെത്തുന്ന അനുവിന്റെ നായകൻ രാജ് തരുണാണ്. ബോളിവുഡ് താരം അർബാസ് ഖാനാണ് വില്ലൻ വേഷത്തിലെത്തുന്നത്.
പ്രണയവും കോമഡിയുമെല്ലാം ഒത്തുചേരുന്ന കിട്ടു ഉന്നഡു ജാഗ്രത സംവിധാനം ചെയ്‌തിരിക്കുന്നത് വംശി കൃഷ്‌ണയാണ്. എകെ എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിലൂടെ അനു തെലുങ്ക് കീഴടക്കാനൊരുങ്ങുകയാണ്.
സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനു സിനിമയിലെത്തിയത്. തമിഴിലും തെലുങ്കിലും സജീവമാകാൻ തുടങ്ങുകയാണ് അനു. തെലുങ്കിലെ അനുവിന്റെ ആദ്യ ചിത്രം മജ്‌നു ആയിരുന്നു.