‘സ്വപ്ന സഞ്ചാരി’യിലൂടെ സിനിമയില്‍ എത്തി നിവിന്‍ പോളി നായകനായ ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് അനു ഇമ്മാനുവല്‍. ഇപ്പോള്‍ തമിഴ് -തെലുങ്ക് ചിത്രങ്ങളില്‍ സജീവയായ അനുവിന്റെ ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രമാണു തെലുങ്കിലെ ‘നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ’.
തെലുങ്കിലെ യുവ താരം അല്ലു അർജുനാണ് ചിത്രത്തിലെ നായകന്. ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച അല്ലു അർജുന് അനുവിനൊപ്പം ഉള്ള ഒരു ചിത്രം പങ്കു വച്ച് ഇങ്ങനെ പറഞ്ഞു.
“ഈ ചിത്രത്തില്‍ അഭിനയിക്കുന്ന അനു ഇമ്മാനുവല്‍ ആദ്യമായും അവസാനമായും എന്നോട് ആവശ്യപ്പെട്ട ഒരു കാര്യമിതാണ്. എന്റെ കൂടെ ഒരു സെല്‍ഫി എടുക്കണം എന്നത്. ഇതാ അനുവുമായുള്ള എന്റെ ആദ്യ സ്വകാര്യ ചിത്രം, ഷൂട്ടിങ്ങിന്റെ അവസാന ദിവസം എടുത്തത്.”, അല്ലു ട്വിറ്ററില്‍ കുറിച്ചു.
The first and the last thing my actress Anu Emmanuel ever asked for was a SELFIE . Soo Sweet. My First Personal Picture with my Actress Anu Emmanuel after the Last Shot of the shoot . @ItsAnuEmmanuel pic.twitter.com/H541riaKYA
— Allu Arjun (@alluarjun) April 18, 2018
വംശി സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് ‘നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ’. ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയാണ്. മെയ് 4 ന് ചിത്രം റിലീസ് ചെയ്യും.
‘അമര്‍ അക്ബര്‍ ആന്റണി’, ‘ശൈലജ റെഡ്ഡി അല്ലുടു’, ‘അജ്ഞാതവാസി’, ‘ഓക്സിജന്‍’ എന്നിവയാണ് അനു ഇമ്മാനുവലിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍.