/indian-express-malayalam/media/media_files/uploads/2021/08/Antony-Peppe.jpg)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ ആന്റണി വർഗീസ് എന്ന പെപ്പെ വിവാഹിതനായി. ശനിയാഴ്ചയായിരുന്നു പെപ്പെയും അങ്കമാലി സ്വദേശിയായ അനീഷ പൗലോസും തമ്മിലുള്ള വിവാഹം. സ്കൂൾ കാലഘട്ടം മുതൽ ആന്റണിയുടെ സുഹൃത്താണ് അനീഷ.
ഞായറാഴ്ച, സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷനും ആന്റണി ഒരുക്കിയിരിക്കുന്ന. ജോജു, ജയസൂര്യ, ടൊവിനോ തോമസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും റിസപ്ഷന് എത്തിയിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായാണ് ചടങ്ങു നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചിത്രങ്ങളും ഹൽദി ചടങ്ങിന്റെ ചിത്രങ്ങളും പങ്കുവച്ച് വിവാഹിതനാകുന്ന വിവരം ആന്റണി ആരാധകരെ അറിയിച്ചിരുന്നു.
Also read: ‘ദി എം ഫാമിലി’, മോഹൻലാലിനും മീനക്കും വിരുന്നൊരുക്കി മോഹൻ ബാബുവും കുടുംബവും; ചിത്രങ്ങൾ
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.