Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

തൊഴിലാളി ദിനത്തിൽ അപ്പനൊരു ആഗ്രഹം; സാധിച്ചു കൊടുത്ത് പെപ്പെ

പെപ്പെ തന്നെയാണ് ഫേസ്ബുക്കിലൂടെ അപ്പന്റെ ആഗ്രഹം താൻ സാധിച്ചു കൊടുത്ത വിശേഷം ആരാധകരോട് പങ്കുവെച്ചത്

മലയാളത്തിലെ ഒരു ഭാഗ്യ നായകനാണ് ആന്റണി വർഗീസ് പെപ്പെ. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള പെപ്പെ ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ, പെപ്പെടെ അപ്പന് ഒരു ആഗ്രഹം, അത് പെപ്പെ സാധിച്ചു കൊടുക്കുകയും ചെയ്തു. പെപ്പെ തന്നെയാണ് ഫേസ്ബുക്കിലൂടെ അപ്പന്റെ ആഗ്രഹം താൻ സാധിച്ചു കൊടുത്ത വിശേഷം ആരാധകരോട് പങ്കു വെച്ചത്.

രണ്ട് വർഷം മുൻപ് തൊഴിലാളി ദിനത്തിൽ പെപ്പെ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് അപ്പന്റെ ആഗ്രഹത്തിന് കാരണം. കഴിഞ്ഞ മെയ് ദിനത്തിൽ ആശംസകൾ പങ്കുവെച്ച് പെപ്പെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഓട്ടോ തൊഴിലാളിയായ തന്റെ അച്ഛൻ ഓട്ടോയുമൊത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ച്, ” തൊഴിലാളിദിനാശംസകൾ .. ഓട്ടത്തിനിടയിൽ ചോറുണ്ണാൻ വന്നപ്പോൾ പിടിച്ചു നിർത്തി എടുത്തതാണ്” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇത് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ചയാവുകയും. അപ്പനെയും മകനെയും അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്ത് വരികയും ചെയ്തു.

അതിന്റെ ബാക്കിയായിരുന്നു അപ്പന്റെ പുതിയ ആഗ്രഹം. അപ്പന്റെ ആഗ്രഹം രസകരമായ മറ്റൊരു കുറിപ്പോടെയാണ് പെപ്പെ പങ്കുവെച്ചത്. “അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്… സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം … അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ്” എന്നായിരുന്നു പെപ്പെയുടെ പോസ്റ്റ്.

Read Also: ‘ഇത് കണ്ണോ അതോ കാന്തമോ’; നസ്രിയയോട് ആരാധകർ ചോദിക്കുന്നു

സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയ്‌ക്കു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ആണ് പെപ്പെയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഫെബ്രുവരിയിൽ പുറത്തിറങ്ങാൻ ഇരുന്ന ചിത്രം കോവിഡ് മൂലം റിലീസ് നീട്ടിവെക്കുകയായിരുന്നു. ആന്റണി വർഗീസ്, അർജുൻ അശോക്, സുധി കോപ്പ, ലുക്‌മാൻ എന്നിവർക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ കൂടിയായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവരും. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Antony varghese peppe facebook post with father

Next Story
‘ഇത് കണ്ണോ അതോ കാന്തമോ’; നസ്രിയയോട് ആരാധകർ ചോദിക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com