scorecardresearch
Latest News

പ്രണയപൂർവ്വം പെപ്പെയും അനീഷയും; വൈറലായി ചിത്രങ്ങൾ

ഓഗസ്റ്റ് എട്ടിനാണ് നടൻ ആന്റണി വർഗീസ് എന്ന പെപ്പെയുടെ വിവാഹം

Antony Varghese, Antony Varghese, Antony Varghese Peppe, Antony Varghese Peppe engagement photos, Antony Varghese Peppe wedding date, Antony Varghese Peppe Haldi photos, Antony Varghese Pepe, Antony Varghese Peppe wedding, Antony Varghese sister wedding photo, Antony Varghese sister wedding video, ആന്റണി വർഗീസ്, പെപെ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സുകവർന്ന നടനാണ് ആന്റണി വർഗീസ് എന്ന പെപ്പെ. തന്റെ പ്രണയം സാക്ഷാത്കരിക്കുന്ന സന്തോഷത്തിലാണ് പെപ്പെ ഇപ്പോൾ. ഓഗസ്റ്റ് ആറിനാണ് പെപ്പെയുടെയും അനീഷയുടെയും വിവാഹം. അങ്കമാലി സ്വദേശിയായ അനീഷ പൗലോസ് സ്കൂൾ കാലഘട്ടം മുതൽ ആന്റണിയുടെ സുഹൃത്താണ്. അയർലൻഡിൽ നഴ്സാണ് അനീഷ.

ഇപ്പോഴിതാ, ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

കഴിഞ്ഞ ദിവസം അനീഷയുടെ വീട്ടിൽ വച്ച് നടന്ന ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഓഗസ്റ്റ് എട്ടിന് അങ്കമാലിയിൽ വച്ചാണ് വിവാഹം. സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷനും നടത്തും.

പെപ്പെയുടെ സഹോദരി അഞ്ജലിയുടെ വിവാഹവും അടുത്തിടെ നടന്നിരുന്നു. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് അഞ്ജലിയുടെ വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച ആന്റണിയുടെ പുതിയ ചിത്രം ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുകയാണ്.

Read more: ‘അപ്പനാണ്, തൊഴിലാളിയാണ്’ വികാരഭരിതനായി പെപ്പെ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Antony varghese peppe engagement haldi wedding photos

Best of Express