വര്‍ഷം കടന്നു പോകുമ്പോള്‍ ഈയാണ്ടില്‍ തങ്ങള്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു ആശിര്‍വാദ് കുടുംബം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് പുതുവര്‍ഷത്തലെന്നു സോഷ്യല്‍ മീഡിയയില്‍ നന്ദി കുറിപ്പുമായി എത്തിയിരിക്കുന്നത്.

“2018 കടന്നുപോകുമ്പോൾ നിങ്ങളോട് പറയാൻ നന്ദിയേറെയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിച്ച ‘ആദി’യും ‘ഒടിയനും’ വമ്പൻ ഹിറ്റാക്കിയ പ്രേക്ഷകർക്ക് ഒത്തിരി നന്ദി.”, മോഹന്‍ലാല്‍, ഭാര്യ സുചിത്ര എനിവര്‍ക്കൊപ്പം ആന്റണിയും ഭാര്യയും നില്‍ക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ.

അടുത്ത വര്‍ഷത്തെ സിനിമാ പ്രൊജക്റ്റുകളെക്കുറിച്ചുള്ള പ്രത്യാശയും അദ്ദേഹം പങ്കു വച്ചു.
“2019ലും നിങ്ങളുടെ മുന്നിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ എത്തുന്നത്. ‘ലൂസിഫർ’, ‘മരക്കാർ’, ‘ഇട്ടിമാണി’ എന്നീ ചിത്രങ്ങൾ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കും എന്ന ഉറപ്പോടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ഒപ്പം എല്ലാ പ്രിയപ്പെട്ടവർക്കും പുതുവത്സാരാശംസകൾ…”

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’, നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്നിവയാണ് ആശിര്‍വാദ് അടുത്ത വര്‍ഷം നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍.  ഇതില്‍ ‘ലൂസിഫര്‍’ ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.  ‘മരക്കാര്‍’ ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിച്ചു.  ഇപ്പോള്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ഷൂട്ടിംഗ് നടന്നു വരുന്നു.  ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് അയ’. ഇട്ടിമാണിയുടെ ചിത്രീകരണം എപ്പോള്‍ ആരംഭിക്കും എന്ന് വിവരം ലഭിച്ചിട്ടില്ല.

Read More: മോഹൻലാൽ ‘ഇട്ടിമാണി’യാവുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook