‘ഈ അച്ചൻ എന്നാ ചുള്ളനാ!’; പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്റോ ജോസഫ്

ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്ന് അണിയറ പ്രവർത്തകരും പറയുന്നു

The Priest, ദ പ്രീസ്റ്റ്, Mammootty Manju The Priest First Look, Manju Warrier, മഞ്ജു വാരിയർ, Mammootty, മമ്മൂട്ടി, Manju and Mammootty, മഞ്ജുവും മമ്മൂട്ടിയും, IE Malayalam, ഐഇ മലയാളം

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ഈ ആകാംക്ഷ വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ മറ്റൊരു ലുക്ക് നിർമാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നു.

The Priest

Posted by Anto Joseph on Thursday, 21 January 2021

പുതിയ ലുക്ക് കണ്ട് എല്ലാവരും ഒരേപോലെ പറയുന്നത് ‘എന്തൊരു ചുള്ളനാ മമ്മൂട്ടി’ എന്നാണ്.

‘ദ പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഒരു പുരോഹിതനായാണ് മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നത്. ദിവസങ്ങൾക്കു മുൻപാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ഒരു വർഷം മുൻപ് റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിലേതു പോലെ അടിമുടി ദുരൂഹത നിറഞ്ഞ ഒന്നാണ് ടീസറും.

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ‘ദ പ്രീസ്റ്റ്’ എന്നാണ് റിപ്പോർട്ടുകൾ. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്ന് അണിയറ പ്രവർത്തകരും പറയുന്നു.

Read More: ‘ദ പ്രീസ്റ്റ്’; മമ്മൂട്ടി-മഞ്ജു വാര്യർ ചിത്രത്തിന്റെ ടീസർ കാണാം

നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

Read More: അടിമുടി ദുരൂഹത; ഞെട്ടിക്കുന്ന ഫസ്റ്റ് ലുക്കുമായി മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’

സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്പോൾ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും വലിയ സന്തോഷമുണ്ടെന്നും നേരത്തേ മഞ്ജു റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമെല്ലാം മഞ്ജു വാരിയർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇതുവരെ മഞ്ജുവിന് സാധിച്ചിരുന്നില്ല. ഇപ്പോൾ തന്റെ മറ്റൊരു ആഗ്രഹവും സഫലമായി എന്നാണ് മഞ്ജു വാരിയർ പാറഞ്ഞത്‌. ‘മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയിമിൽ നിൽക്കുമ്പോൾ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ടെന്നും’ മഞ്ജു വാരിയർ കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anto joseph shares mammoottys new look from the priest

Next Story
പെണ്ണുങ്ങളേ, ഇത് ഓർമയുണ്ടോ?; കൂട്ടുകാരികളോട് പൂർണിമSamyuktha Varma, Manju Warrier, Poornima Indrajith, Geethu Mohandas, iemalayalama
The moderation of comments is automated and not cleared manually by malayalam.indianexpress.com