തി​രു​വ​ന​ന്ത​പു​രം: തിയറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ മലയാള ചലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സം​സ്ഥാ​ന വ്യാ​പ​കമായി ആന്റി പൈറസി സെല്‍ റെ​യ്ഡ് നടത്തി. റെയ്ഡില്‍ 10 പേ​രെ പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്നും ഹാ​ർ​ഡ് ഡി​സ്ക്കു​ക​ളും ക​ന്പ്യൂ​ട്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

സ​ഖാ​വ്, ഗ്രേ​റ്റ് ഫാ​ദ​ർ, ജോ​ർ‌​ജേ​ട്ട​ൻ​സ് പൂ​രം തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ദിവസങ്ങള്‍ മുമ്പ് മാത്രം ഇറങ്ങിയ സഖാവും ഇന്റര്‍നെറ്റിലെത്തിയത് ചലച്ചിത്രമേഖലയെ ഞെട്ടിച്ചിരുന്നു. സഖാവ് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇത് സംബന്ധിച്ച് പൊലീസ് ആന്റി പൈറസി സെല്ലിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രത്തിന്റെ തീയേറ്റർ സ്ക്രീനിൽ നിന്നും പകർത്തിയതെന്ന് സംശയിക്കുന്ന പകർപ്പ് പ്രത്യക്ഷപെട്ടത്. പിന്നാലെ പ്രചരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ