scorecardresearch

Antharam OTT: ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയ 'അന്തരം'  ഒടിടിയിലേക്ക്, എവിടെ കാണാം?

Antharam OTT Release Date & Platform: പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്ട്രീയം വരച്ച് കാട്ടുന്ന, പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' ഒടിടിയിലേക്ക്

Antharam OTT Release Date & Platform: പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്ട്രീയം വരച്ച് കാട്ടുന്ന, പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' ഒടിടിയിലേക്ക്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Antharam OTT Release Date Platform

Antharam OTT Release Date & Platform: ട്രാൻസ്ജെൻഡർ  വിഷയം മുഖ്യപ്രമേയമാക്കി പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' ഒടിടിയിലേക്ക്.  പൊതു സമൂഹത്തിൽ നിന്ന് ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകളുടെ രാഷ്ട്രീയം വരച്ച് കാട്ടുകയാണ് ഫോട്ടോ ജേർണലിസ്റ്റ് കൂടിയായ പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം. 

Advertisment

Also Read: Kalamkaval Trailer: "ഇതാണ് ഞങ്ങ പറഞ്ഞ വില്ലൻ;" വിസ്മയിപ്പിക്കാൻ മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ട്രെയിലർ

സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ അന്താരാഷ്ട്ര ക്യീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായിരുന്നു അന്തരം. ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐ.എഫ്.എഫ്.ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

Also Read: എന്റെ അമ്മേനെ നിങ്ങൾ കണ്ടിട്ടുണ്ടോ? കല്യാണിയുടെ ചോദ്യത്തിന്റെ അർത്ഥം ഇപ്പോ പിടികിട്ടിയോ?

Advertisment

കണ്ണൻ നായരാണ് ചിത്രത്തിലെ നായകൻ.  മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നേഹയാണ് നായിക. 'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ. രേവതി അതിഥി താരമായി എത്തുന്നു.

Also Read: വിവാഹത്തിന് എക്സ്പയറി ഡേറ്റ് വേണം: കാജോൾ

രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, വിഹാൻ പീതാംബർ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി, രാഹുൽരാജീവ്, എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ഗ്രൂപ്പ് ഫൈവ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ.വി.ജിയോ, രേണുക അയ്യപ്പൻ, എ.ഗോഭില എന്നിവരാണ് നിർമ്മാണം. 

തിരക്കഥ, സംഭാഷണം ഷാനവാസ് എം എ, ഛായാഗ്രഹണം എ മുഹമ്മദ്, എഡിറ്റിങ് അമൽജിത്ത്, പശ്ചാത്തല സംഗീതം - പാരീസ് വി ചന്ദ്രൻ, സൗണ്ട് ഡിസൈൻ- വിഷ്ണു പ്രമോദ്,  സംഗീതം- രാജേഷ് വിജയ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

ഒന്നര പതിറ്റാണ്ടായി ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കുന്ന പി. അഭിജിത്ത് ട്രാൻസ്ജെൻഡർ സമൂഹത്തിനെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു. അഭിജിത്ത് സംവിധാനം ചെയ്ത 'അവളിലേക്കുള്ള ദൂരം' (2016), 'എന്നോടൊപ്പം' (2019), എന്നീ ഡോക്യുമെൻററികൾ നിരവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു. ഈ പ്രവർത്തനങ്ങളുടെയൊക്കൊ ഫലമായി അഭിജിത്ത് സ്വാംശീകരിച്ച ഒട്ടനവധി നേരനുഭവങ്ങളുടെ അനന്തരഫലമാണ് 'അന്തരം' എന്ന ഫീച്ചർ ഫിലിം. 

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. നവംബർ 15ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Also Read: സ്റ്റൈലിഷ് ലുക്കിൽ വിയറ്റ്നാം മണ്ണിൽ; വെക്കേഷൻ ചിത്രങ്ങളുമായി പ്രിയ വാര്യർ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: