ബോക്സോഫിലും പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ ചെലുത്തിയ സിനിമയാണ് ‘ദൃശ്യം’. ഒന്നാം ഭാഗത്തിനു പിന്നാലെ ‘ദൃശ്യം 2’ തിയേറ്ററുകളിൽ എത്തിയപ്പോഴും ഏറെ സ്വീകാര്യതയാണ് ലഭിച്ചത്.
വരുൺ പ്രഭാകർ എന്ന കഥാപാത്രത്തിന്റെ തിരോധാനത്തിനു പിന്നിലെ അന്വേഷണമായിരുന്നു രണ്ടു ചിത്രങ്ങളുടെയും ഉള്ളടക്കം. ചിത്രത്തിൽ മോഹൻലാൽ കഥാപാത്രം ജോർജുകുട്ടിയുടെ മകളും വരുണിന്റെ കൊലപാതകിയുമായി അഭിനയിച്ചത് അൻസിബ ഹസനാണ്. ഇപ്പോഴിതാ, അൻസിബയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
ഒരു അസ്ഥികൂടത്തോട് ഒപ്പമുള്ള ചിത്രങ്ങളാണ് അൻസിബ പങ്കുവച്ചിരിക്കുന്നത്, “ഇതാരാണ് കൂടെ വരുൺ പ്രഭാകറോ?” എന്നാണ് ആരാധകർ അൻസിബയോട് ചോദിക്കുന്നത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ’, ‘ചത്താലും വരുണിനെ വെറുതെ വിടൂലേ’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read more: Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും; ‘ദൃശ്യം 2’ റിവ്യൂ
‘ദൃശ്യം 2’ലെ അൻസിബയുടെ അഭിനയവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു ക്രൈമിൽ അകപ്പെട്ട വ്യക്തി കടന്നുപോവുന്ന മാനസിക സംഘർഷങ്ങളെ ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ അൻസിബയ്ക്ക് കഴിഞ്ഞു.