അജിത്-ശാലിനി താരദമ്പതികളെ പോലെ അവരുടെ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. ഇരുവരുടെയും ഫൊട്ടോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അജിത്തിന്റെയും ശാലിനിയുടെയും കൂടെയുളള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ആരാധകർ ഷെയർ ചെയ്യാറുണ്ട്. ഇരുവരുടെയും പുതിയ ഫൊട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ആദ്വിക്കും അനൗഷ്കയും ഒരുമിച്ചുള്ളൊരു ചിത്രമാണ് പുറത്തുവന്നിട്ടുളളത്. ഫൊട്ടോയിലെ കുട്ടി ആദ്വിക്കിന്റെയും അനൗഷ്കയുടെയും ചിരിയാണ് ആരാധക ഹൃദയങ്ങളെ കീഴടക്കുന്നത്. അനൗഷ്കയുടെ കയ്യിലൊരു പട്ടിക്കുട്ടിയെയും കാണാം. ചിത്രം വീട്ടിൽ വച്ച് പകർത്തിയതാണെന്നാണ് ചില ആരാധകർ പറയുന്നത്. ഫൊട്ടോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.
നാലു വയസുളള ആദ്വിക്കിനെ ‘കുട്ടി തല’ എന്ന പേരിലാണ് അജിത് ആരാധകർ വിളിക്കുന്നത്. അജിത് ആരാധകരുടെ ചെല്ലക്കുട്ടിയാണ് ആദ്വിക്. സോഷ്യൽ മീഡിയയിലെ സ്റ്റാറുമാണ്. 2015 മാർച്ച് രണ്ടിനാണ് ആദ്വിക്കിന്റെ ജനനം.
‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാവുന്നത്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണെന്ന് താൻ മനസിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്. പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു.