Latest News

‘യമുനൈ ആട്രിലെ’ കേട്ട് ശോഭന ചിരിച്ചു, എന്നിലെ ആരാധകന്റെ മനസ്സ് നിറഞ്ഞു

‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അവരുടെ ഫാന്‍ ബോയ്‌ ആയ ഞാന്‍ ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ ശോഭനയെ വരവേറ്റത്. പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് ഒപ്പിയെടുത്തു

അനൂപ്‌ സത്യന്‍, ശോഭന, യമുനൈ ആട്രിലെ, anoop sathyan, anoop sathyan film, shobana. suresh gopi, dulquer salmaan, kalyani priyadarshan, yamunai aatrile, yamunai aatrile song, yamunai aatrile lyrics, yamunai aatrile video, yamunai aatrile shobana,
anoop-sathyan-welcomes-shobana-with-maniratnam-thalapathy-ilaiyaraja-song-yamunai-aatrile-304445

“ആറു വര്‍ഷങ്ങൾക്കുശേഷം ഇന്ന് ശോഭന വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ വന്നു. ‘യമുനൈ ആട്രിലെ’ എന്ന ഗാനം സ്പീക്കറില്‍ കേള്‍പ്പിച്ചു കൊണ്ടാണ് അവരുടെ ഫാന്‍ ബോയ്‌ ആയ ഞാന്‍ ഉള്‍പ്പെടുന്ന അണിയറപ്രവര്‍ത്തകര്‍ ശോഭനയെ വരവേറ്റത്. പാട്ട് കേട്ട് അവര്‍ ചിരിച്ചു, മുഖം ചുവന്നു, ക്യാമറ അത് ഒപ്പിയെടുത്തു.

പിന്നീട് സിനിമയ്ക്കായി ക്യാമറ റോള്‍ ചെയ്തപ്പോഴും ആദ്യ ടേക്കില്‍ തന്നെ അവര്‍ ഷോട്ട് ഓകെ ആക്കി. ഇപ്പോള്‍ ഞാന്‍ ഒരുപാട് ചിരിക്കുന്നുണ്ട്, ഉറക്കത്തില്‍ പോലും. അഭിനയത്തിലെ ഈ രണ്ടു ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കരുതുന്നു. മേജര്‍ ഉണ്ണിക്കൃഷ്ണന്‍, നീന എന്നിവരെ പരിചയപ്പെടാം….”

അനൂപ്‌ സത്യന്‍ എന്ന പുതുമുഖ സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിവ. അനൂപിന്റെ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത് സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ്. ചെന്നൈയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം നിർമിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മൂന്നു മക്കളില്‍ ഒരാളാണ് അനൂപ്‌ സത്യന്‍.

 

Read Here: നകുലനും ഗംഗയും ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ

2016 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ സിനിമയിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപി-ശോഭന എന്നിവര്‍ ഏറ്റവുമൊടുവില്‍ ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴ്’, ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷണർ’ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്.

“ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നത്,” അനൂപ് സത്യൻ പറഞ്ഞു.

അനൂപ് സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, ചമയം: റോണെക്‌സ്, ലൈന്‍ പ്രോഡ്യൂസര്‍: ഹാരിസ് ദേശം.

‘കുറുപ്പ്’ എന്ന സിനിമയിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം പൂർത്തിയായാലുടൻ അനൂപ് സത്യന്റെ സിനിമയിലേക്കെത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anoop sathyan welcomes shobana with maniratnam thalapathy ilaiyaraja song yamunai aatrile

Next Story
ഒരേ സ്ഥലം, ഒരു വേഷം, ഇരുപതു വര്‍ഷത്തെ ഇടവേള: മാറ്റമില്ലാതെ ഗുല്‍ പനാഗ്Gul Panag, Gul Panag Instagram, Gul Panag Pics, Gul Panag Maldives, Maldives, ഗുല്‍ പനാഗ്, ഗള് പനാഗ് ചിത്രങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com