Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

പാട്ടു പാടി അനൂപ് മേനോൻ; സംഗതി മനസിലായത് വീഡിയോ മുഴുവൻ കണ്ടവർക്ക്

ചിലർ വിഡിയോക്ക് താഴെ അനൂപ് നന്നായി പാടിയെന്ന് കമന്റ് ചെയ്യുന്നുണ്ട്

anoop menon, anoop menon facebook video prank, anoop menon singing, anoop menon singing prank prank, anoop menon photos, anoop menon films, അനൂപ് മേനോൻ, indian express malayalam, IE malayalam

‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി..’ ഇന്ന് രാവിലെ അനൂപ് മേനോൻ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത് മനോഹരമായ ഈ ഗാനമായിരുന്നു. അതിമനോഹരമായി പാടുന്ന അനൂപ് മേനോൻ ആയിരുന്നു വീഡിയോയുടെ തുടക്കത്തിൽ എന്നാൽ വീഡിയോ മുഴുവൻ കണ്ടവർക്കാണ് ശരിക്കും സംഗതി പിടികിട്ടിയത്. അനൂപ് പാടുകയായിരുന്നില്ല അഭിനയിക്കുകയായിരുന്നു.

സുരേഷ് ഗോപിയും സുഹാസിനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സമൂഹം എന്ന ചിത്രത്തിലെ ഹിറ്റായ ഗാനമാണ് ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി’ എന്നത്. കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൻ മാഷ് സംഗീതം ചെയ്ത് യേശുദാസ് പാടി മനോഹരമാക്കിയ ഗാനം സംഗീത ആസ്വാദകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ട ഗാനമാണ്. അതുകൊണ്ട് കൂടിയാണ് ‘തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി.. ഒരു ശ്രമം’ എന്ന് അനൂപ് മേനോൻ അടികുറിപ്പിട്ട വീഡിയോ ആരാധകർ വളരെ ആസ്വദിച്ചു കേട്ടതും.

എന്നാൽ പാട്ട് പാടിയത് അനൂപിന്റെ സുഹൃത്തും പിന്നണി ഗായകനുമായ രാജ്‌കുമാർ രാധാകൃഷ്ണനായിരുന്നു. രാജ്‌കുമാറിന്റെ പാട്ടിന് മനോഹരമായി അഭിനയിക്കുക മാത്രമാണ് അനൂപ് ചെയ്യുന്നത്. ഒന്നര മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയുടെ അവസാനം മാത്രമാണ് വീഡിയോ കാണുന്നവർക്ക് ഇത് മനസിലാവുക. വീഡിയോ പിടിച്ച ക്യാമറക്ക് പിന്നിലായി സോഫയിൽ ഇരുന്ന് വരികൾ നോക്കി പാടുന്ന രാജ്‌കുമാർ അവസാനമാണ് വിഡിയോയിൽ വരുന്നത്.

ഇവരുടെ രണ്ടു പേരുടെയും സുഹൃത്തായ രാജ് പ്രഭവതി മേനോനാണ് വീഡിയോ പിടിച്ചരിക്കുന്നത്. വീഡിയോ മുഴുവൻ കാണാത്ത ചിലർ വിഡിയോക്ക് താഴെ വന്ന് അനൂപ് നന്നായി പാടിയെന്ന് കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ വീഡിയോ മുഴുവൻ കണ്ടവർ പാട്ടു പാടിയ ആളുടെ പേരാണ് ചോദിക്കുന്നത്. കുറേപേർ അനൂപിന്റെ അഭിനയത്തേയും അഭിനന്ദിക്കുന്നുണ്ട്. നല്ലൊരു പ്രങ്കായിരുന്നു എന്നാണ് ചില ആരാധകരുടെ കമന്റ്.

Read Also: പുലി, പാമ്പ്, കട്ടപ്പ; ഇതൊന്നും താൻ പോസ്റ്റ് ചെയ്തതല്ല എന്ന് അനൂപ് മേനോൻ

കഴിഞ്ഞ ദിവസമാണ് അനൂപ് മേനോന്റെ ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് ശേഷം തിരിച്ചു കിട്ടിയത്. പേജ് തിരികെ ലഭിച്ചെങ്കിലും നാല് ലക്ഷം ഫോളോവെഴ്സിനെ നഷ്ടമായെന്നും ആറു മാസത്തോളം കാലത്തെ പോസ്റ്റുകൾ ഹാക്കർമാർ ഡിലീറ്റ് ചെയ്‌തെന്നും അനൂപ് മേനോൻ ലൈവിൽ എത്തി പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anoop menon singing new prank video in facebook

Next Story
ലോക്ക്ഡൗൺ ഇരുട്ടിൽ വെളിച്ചമായ് വന്നവൻ; തഹാന്റെ പിറന്നാൾ ആഘോഷിച്ച് ടോവിനോ, ചിത്രങ്ങൾTovino Thomas, Tovino thomas family, Tovino Thomas daughter, Tovino Thomas wife, Tovino Thomas son, Tovino Thomas son Birthday, Thahan Birthday, ടൊവിനോ തോമസ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com