scorecardresearch
Latest News

ഈ മണ്ണ് കണ്ടതിൽ വച്ച് ഏറ്റവും നല്ല അഭിനേതാവിന്: കുറിപ്പുമായി അനൂപ് മേനോൻ

പുതിയ ചിത്രങ്ങളെപ്പറ്റിയും, അഭിനോതാക്കളുടെ പ്രകടനത്തെക്കുറിച്ചെല്ലാം അനൂപ് തൻെറ സോഷ്യൽ മീഡിയയിൽ കുറിക്കാറുണ്ട്. അത്തരത്തിലുളള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

ഈ മണ്ണ് കണ്ടതിൽ വച്ച് ഏറ്റവും നല്ല അഭിനേതാവിന്: കുറിപ്പുമായി അനൂപ് മേനോൻ

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരമാണ് അനൂപ് മേനോൻ. പുതിയ ചിത്രങ്ങളെപ്പറ്റിയും, അഭിനോതാക്കളുടെ പ്രകടനത്തെക്കുറിച്ചെല്ലാം അനൂപ് തൻെറ സോഷ്യൽ മീഡിയയിൽ കുറിക്കാറുണ്ട്. അത്തരത്തിലുളള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. റോഷാക്ക് എന്ന ചിത്രം കണ്ടതിനു പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ വർണിച്ചു കൊണ്ടാണ് പോസ്റ്റ് ഷേയർ ചെയ്തിരിക്കുന്നത്.

“റോഷാക്ക് കണ്ടു. മമ്മൂക്കാ ഈ മണ്ണ് കണ്ട ഏറ്റവും വലിയ നടൻ നിങ്ങളാണ്. വൈകാരിക നിമിഷങ്ങൾ അഭിനയിച്ച് അതു അവസാനിപ്പിക്കുന്ന രീതി, ഓരോ രംഗങ്ങളിലെ നോട്ടങ്ങൾ,ചെറിയ പുഞ്ചിരികൾ അങ്ങനെ സ്വന്തം കലയിൽ നേടിയെടുക്കുന്ന അധിപത്യമാണിത്. ‘കെട്ടിയോളാണ് മാലാഖ’ പോലുളള സിനിമയ്ക്കു ശേഷം അന്തർദേശീയ നിലവാരമുളള സിനിമ സൃഷ്ടിച്ച നിസാം ബഷീറിനോട് ബഹുമാനം മാത്രം” അനൂപ് കുറിക്കുന്നു.

ഫസ്റ്റ് ലുക്ക് പുറത്തുവന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. റോഷാക്കിന്റ ലോകത്തേക്കുള്ള ആദ്യകാഴ്ച തന്നെ അത്രയേറെ ഇംപ്രസീവ് ആയിരുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററുകളില്‍ നിന്നു നേടിയത്. നവംബര്‍ പതിനൊന്ന് മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിരിക്കുകയാണ്.

സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ മമ്മൂട്ടി കമ്പനി അവതരിപ്പിച്ച ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ആസിഫ് അലി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anoop menon shares post about mammoottys performance in rorschach

Best of Express