scorecardresearch

ദിവസകൂലിയായി 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന എന്നോട് ആ അമ്മ പറഞ്ഞു, മോൻ സിനിമയിൽ വരും കേട്ടോ: ശാന്തകുമാരിയമ്മയെ ഓർത്ത് അനൂപ് മേനോൻ

"മോൻ സിനിമയിൽ വരും കേട്ടോ.." ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസ്സഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ആ വാക്കുകൾ"

"മോൻ സിനിമയിൽ വരും കേട്ടോ.." ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസ്സഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ആ വാക്കുകൾ"

author-image
Entertainment Desk
New Update
Mohanlal Mother Anoop Menon

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ അമ്മ  ശാന്തകുമാരിയമ്മയ്ക്ക് വിട നൽകുകയാണ് കേരളം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. മോഹൻലാലിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും അടക്കം നിരവധിയാളുകളാണ് അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരിക്കുന്നത്.

Advertisment

Also Read: മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് നടക്കും

മോഹൻലാലിന്റെ അമ്മയെ ഓർത്ത് അനൂപ് മേനോൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നടനാവുന്നതിനു മുൻപ്, മോഹൻലാലിനെ പരിചയപ്പെടുന്നതിനും മുൻപ് താൻ പരിചയപ്പെട്ടത് ശാന്തകുമാരിയമ്മയെ ആയിരുന്നുവെന്ന് ഓർക്കുകയാണ് അനൂപ് മേനോൻ. 

"അമ്മ.. ആ പേരിനെ അന്വർത്ഥമാക്കിയ വ്യക്തിത്വം.. കണ്ടുമുട്ടുന്നവരെയെല്ലാം 'മക്കളേ' എന്ന ആ ഹൃദയസ്പർശിയായ വിളിയിലൂടെ സ്വന്തമാക്കിയവൾ. കൈരളി ടിവിയിൽ ലാലേട്ടന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യാനെത്തിയ ഒരു ആങ്കറായാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. അന്ന് എനിക്ക് 23 വയസ്സ്, ലാലേട്ടനെ എനിക്ക് നേരിട്ട് പരിചയമില്ല. ഒരു സൂപ്പർതാരത്തിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയെ സംസാരിക്കാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ഞാൻ. പേടികൊണ്ട് എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, വയറ്റിലാകെ ഒരു ആളലായിരുന്നു.

Also Read: 'ലോകത്തെവിടെയാണെങ്കിലും, എത്ര തിരക്കാണെങ്കിലും ലാലുച്ചേട്ടൻ എന്നും അമ്മയെ വിളിക്കും'

പക്ഷേ, ആ വീട്ടിലേക്ക് ചെന്നപ്പോൾ ഏറ്റവും ഊഷ്മളമായ പുഞ്ചിരിയോടെയും കരുണ നിറഞ്ഞ കണ്ണുകളോടെയും അവർ എന്നെ സ്വീകരിച്ചു. ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. ഒരു ആങ്കർ എന്ന നിലയിലുള്ള എന്റെ കരിയറിൽ ആദ്യമായി, ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം അവർ എന്നെക്കുറിച്ച് വിശേഷങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് തന്റെ 'ലാലുവിനെ' കുറിച്ചുള്ള കഥകൾ പണ്ടേ പരിചയമുള്ള ഒരു ബന്ധുവിനോടെന്നപോലെ അവർ എനിക്ക് പറഞ്ഞുതന്നു.

അവർ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാനായി നിർബന്ധിച്ചിരുത്തി. തിരികെ പോരുമ്പോൾ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവർ അനുഗ്രഹിച്ചു: "മോൻ സിനിമയിൽ വരും കേട്ടോ.." ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസ്സഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ആ വാക്കുകൾ.

Also Read: 'ഞങ്ങൾക്കെല്ലാം ഏറെ പ്രിയപ്പെട്ടൊരാളുടെ വേർപാട്... ഹൃദയഭാരം തോന്നുന്നു'; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

വർഷങ്ങൾക്കുശേഷം ലാലേട്ടനെ കണ്ടുമുട്ടിയപ്പോൾ, അതേ സ്നേഹവും കരുതലും ആ അമ്മ തന്റെ മകനും പകർന്നു നൽകിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായി. 'കനൽ' എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത്, അമ്മയുടെ രോഗവിവരങ്ങളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു മകൻ തന്റെ അമ്മയെ ഇത്രയധികം സ്നേഹിക്കുന്നതും പരിചരിക്കുന്നതും ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.

പക്ഷേ ലാലേട്ടാ, അത് നിങ്ങളുടെ മനസ്സിന്റെ നന്മ മാത്രമല്ല, മറിച്ച് അവർ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. അവർ തന്റെ സ്നേഹം ലോകത്തിന് പങ്കുവെച്ചു.. അമ്മേ, ഞങ്ങൾക്കെല്ലാവർക്കും നിങ്ങളെ മിസ്സ് ചെയ്യും." 

Also Read: അന്നൊരിക്കൽ മകന്റെ അഭിനയം കാണാൻ അമ്മ സെറ്റിൽ എത്തിയപ്പോൾ; ഒരു അപൂർവ്വചിത്രം

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: