അനൂപ് മേനോന്റെ തിരക്കഥയില്‍ നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അനൂപ് മേനോന്‍ ഒരു സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.

ഒരു ത്രികോണ പ്രണയകഥയായാണ് ചിത്രമൊരുങ്ങുന്നത്. അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്.

ഒരു പാചകക്കാരനായി അനൂപ് മേനോനും മെഴുകുതിരിയുണ്ടാക്കുന്ന ആളായി മിയയും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. അഞ്ചു പാട്ടുകളാണുള്ളത്. ഊട്ടിയിലാണ് ചിത്രീകരണം.

മറ്റൊരു പ്രധാന പ്രത്യേകത സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അലന്‍സിയര്‍, ബൈജു എന്നിവരും സിനിമയുടെ ഭാഗമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ