Latest News

പുലി, പാമ്പ്, കട്ടപ്പ; ഇതൊന്നും താൻ പോസ്റ്റ് ചെയ്തതല്ല എന്ന് അനൂപ് മേനോൻ

15 ലക്ഷത്തോളം ഫോളേവേഴ്സ് ഉള്ള അനൂപിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്

anoop menon, anoop menon facebook page hacked, anoop menon photos

നടൻ അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഏകദേശം 15 ലക്ഷത്തോളം ഫോളേവേഴ്സ് ഉള്ള പേജാണിത്. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

“പ്രിയമുള്ളവരേ, ഇത് എന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി നിങ്ങളെ അറിയിക്കുകയാണ്. തിങ്കളാഴ്ചയാണ് ഇത് നടന്നത്, എന്റെ പേജിൽ ഉണ്ടായിരുന്ന നാല് അഡ്മിനുകളെയും ഹാക്കർ നീക്കം ചെയ്തിരിക്കുകയാണ്. 15 ലക്ഷം സുഹൃത്തുക്കൾ ഉള്ള ആ പേജിനെ ഇപ്പോൾ തമാശ വീഡിയോകളും മറ്റും അപലോഡ് ചെയ്യാനാണ് ഹാക്കർ ഉപയോഗിക്കുന്നത്. ഞങ്ങൾ ഇക്കാര്യം ഫെയ്‌സ്ബുക്കിനെയും സൈബർ സെല്ലിനെയും അറിയിച്ചിട്ടുണ്ട്, ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് അവർ വാക്ക് തന്നിട്ടുണ്ട്. പേജ് വീണ്ടെടുക്കുന്നതുവരെ ഇതൊരു അറിയിപ്പായി കണക്കാക്കുക, ഉടനെ തിരികെ വരും,” അനൂപ് മേനോൻ കുറിക്കുന്നു.

ബാഹുബലിയിലെയും ഏതാനും ഹോളിവുഡ് സിനിമകളിലെയും സീനുകൾ ഹാക്കർ ഈ പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം വാളും കയ്യിലേന്തി കുതിരപ്പുറത്ത് ഇരിക്കുന്ന ഒരു രാജാവിന്റെ ചിത്രമാണ് പ്രൊഫൈലിലുള്ളത്.

Read more: അന്ന് ചാക്കോച്ചൻ ഹീറോ, ഞാൻ അവതാരകൻ; ഓർമ്മചിത്രവുമായി അനൂപ് മേനോൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anoop menon facebook page hacked

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com