/indian-express-malayalam/media/media_files/2026/02/04/checkmate-ott-release-2026-02-04-14-43-28.jpg)
Checkmate OTT: ചെക്ക്‌മേറ്റ് ഒടിടി
Checkmate OTT Release Date and Platform:അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത ചിത്രമാണ്‘ചെക്ക്‌മേറ്റ്’. 2024ൽ തിയേറ്ററുകളിലെത്തിയ ചിത്രം മൈൻഡ് ​ഗെയിം ത്രില്ലർ വിഭാഗത്തിലാണ് ഒരുക്കിയത്. റിലീസായി രണ്ടു വർഷത്തിനിപ്പുറം 'ചെക്ക്‌മേറ്റ്' ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
Also Read: ശിവകാർത്തികേയന്റെ പരാശക്തി ഒടിടിയിലേക്ക്; ചിത്രം എവിടെ കാണാം?
സംവിധാനത്തിനൊപ്പം ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും രതീഷ് ശേഖർ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് ചിത്രം. രേഖ ഹരീന്ദ്രനാണ് ചെക്ക്‌മേറ്റിൽ നായികയായി അഭിനയിച്ചത്.
Also Read: പള്ളിച്ചട്ടമ്പിയുടെ പ്രാണനായി കയാദു ലോഹർ; വൈറലായി പുത്തൻ പോസ്റ്റർ
ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീഡ് എന്റര്‍ടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ നിർമാണം. എഡിറ്റർ: പ്രിജേഷ് പ്രകാശ്, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, ഫൈനൽ മിക്‌സ്; വിഷ്ണു സുജാതൻ, കളറിസ്റ്റ്: ബിലാല്‍ റഷീദ്. പശ്ചാത്തല സംഗീതം: രുസ്‌ലാന്‍ പെരെസീലോ.
Also Read: അച്ഛൻ്റെ ഹീറോയ്‌ക്കൊപ്പം; ശ്രദ്ധേയമായി അനശ്വരയുടെ ചിത്രം
Checkmate OTT : ചെക്ക്‌മേറ്റ് ഒടിടി
സി5 ലൂടെയാണ് 'ചെക്ക്‌മേറ്റ്' ആദ്യം ഒടിടിയിലെത്തിയത്. ഇനി ഫെബ്രുവരി 6 മുതൽ മനോരമ മാക്സിലൂടെയും ചിത്രം കാണാം.
Read More: മിണ്ടിയും പറഞ്ഞും ഒടിടിയിലേക്ക്; എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us