scorecardresearch

ഒരു മനോഹര സായാഹ്നത്തിന്റെ ഓര്‍മ്മയ്ക്ക്: അനൂപ്‌ മേനോന്‍, തൃഷ എന്നിവര്‍ പറയുന്നു

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന’ റാം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ്‌ താരങ്ങള്‍ പാക് വച്ചിരിക്കുന്നത്

ഒരു മനോഹര സായാഹ്നത്തിന്റെ ഓര്‍മ്മയ്ക്ക്: അനൂപ്‌ മേനോന്‍, തൃഷ എന്നിവര്‍ പറയുന്നു

‘ദൃശ്യം’ എന്ന മെഗാഹിറ്റ്‌ ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ സിനിമയുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ട്രെണ്ടിംഗ് ആവുന്നത്. ‘റാം’ അഭിനേതാക്കളായ അനൂപ്‌ മേനോന്‍, തൃഷ എന്നിവരാണ് നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ജീത്തു ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കു വച്ചത്.

‘ഇന്ത്യയിലേ മികച്ച സംവിധായകരില്‍ ഒരാള്‍, ഇതാഹാസ നടന്‍ എന്നിവര്‍ക്കൊപ്പം ‘ചില്‍’ ചെയ്യുന്നു. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുക എന്നത് ഭാഗ്യമാണ്,’ എന്ന് തൃഷ കുറിച്ചപ്പോള്‍ ‘ഒരു മനോഹര സായാഹ്നത്തിന്റെ ഓര്‍മ്മയ്ക്ക്,’ എന്നാണ് ഒരു ഗ്രൂപ്പ്‌ ഫോട്ടോയ്ക്കൊപ്പം അനൂപ്‌ മേനോന്‍ എഴുതിയത്.

ചിത്രത്തില്‍ മോഹൻലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ അഭിനയിക്കുക എന്നാണു റിപ്പോര്‍ട്ടുകള്‍. മോഹൻലാലിനൊപ്പം അഭിനയിക്കാൻ താനെപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് തൃഷ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് പരിപാടിയിൽ പറഞ്ഞിരുന്നു.
”മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുന്നതിൽ ഞാൻ വളരെ എക്സൈറ്റഡ് ആണ്. ഞാൻ എപ്പോൾ അദ്ദേഹത്തെ (മോഹൻലാൽ) കണ്ടാലും ചോദിക്കുന്നൊരു ചോദ്യമുണ്ട്, എന്നാണ് നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്നമാണ്. ‘ഹേയ് ജൂഡി’നുശേഷം നല്ലൊരു മലയാളം സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ വളരെ ആവേശത്തിലാണ്” തൃഷ വെളിപ്പെടുത്തി.

ഇംഗ്ലണ്ട്, കെയ്റോ തുടങ്ങിയ വിദേശരാജ്യങ്ങളിലാണ് ‘റാമി’ന്റെ ചിത്രീകരണം. അഭിഷേക് ഫിലിംസ് ആൻഡ് പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ രമേശ് പി.പിളളയും സുധൻ എസ്.പിളളയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read Here: എന്തോരം അവാർഡുകളാ; പുരസ്കാരങ്ങൾക്ക് ഒപ്പം തൃഷ, ചിത്രം ഏറ്റെടുത്ത് ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anoop menon and trisha share ram movie photos with mohanlal jeethu joseph