മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മമ്മൂട്ടി ആരാധകരുടെ കൂട്ടമായ അക്രമണത്തിന് പിന്നാലെ ലൈവില്‍ പൊട്ടിക്കരഞ്ഞ് അന്ന രാജന്‍. ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ അന്നയോട് അവതാരിക നിരവധി കുസൃതി ചോദ്യങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരില്‍ ആരുടെ നായികയാവണമെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ എന്നായിരുന്നു മറുപടി, അപ്പോള്‍ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക അച്ഛനായിക്കോട്ടെ എന്നും പറഞ്ഞു. അടുത്ത ചിത്രത്തില്‍ മമ്മൂക്കയുടെ നായികയാകാം ദുല്‍ഖറിന്റെ മകളായിട്ടും അഭിനയിക്കാം എന്നും പിന്നീട് പറഞ്ഞു.

അന്നയുടെ ഈ കമന്റിനു പിന്നാലെ ഫെയ്സ്ബുക്കിൽ മമ്മൂട്ടി ആരാധകർ നടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എത്തി. ഇതിനുപിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി അന്ന ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മമ്മൂക്കയേയും ദുല്‍ഖറിനേയും താന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും അന്ന പറഞ്ഞു. ആരേയും അടിച്ചു താഴ്ത്താന്‍ തനിക്ക് ആഗ്രഹമില്ല. മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിച്ചതായിരുന്നുവെന്നും ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അന്ന പറഞ്ഞു.

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അന്ന രാജന്‍ എന്ന ലിച്ചി. ആദ്യ ചിത്രത്തിലൂടെ മലയാള സിനിമ മുഴുവന്‍ ലിച്ചിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള അവസരം. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാലിന്റെ നായികയായി ലിച്ചി തകര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ