scorecardresearch

പപ്പയ്‌ക്കൊപ്പം സെറ്റിൽ നിന്ന് അന്ന ബെൻ

അച്ഛൻ ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അന്ന ഇപ്പോൾ അഭിനയിക്കുന്നത്

പപ്പയ്‌ക്കൊപ്പം സെറ്റിൽ നിന്ന് അന്ന ബെൻ

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളായ അന്ന ഗംഭീരപ്രകടനമാണ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ കാഴ്ച്ചവച്ചത്. പപ്പയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ഇപ്പോൾ അന്ന അഭിനയിക്കുന്നത്. ‘അഞ്ച് സെന്റും സെലീനയും’ എന്നു പേരിട്ടിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് അന്ന പങ്കുവച്ചിരിക്കുന്നത്.

‘കീപ്പിങ്ങ് ഇറ്റ് പ്രൊഫഷണൽ’ എന്ന അടികുറിപ്പോടെയാണ് അന്ന ചിത്രം ഷെയർ ചെയ്തത്. പപ്പയുടെ താടിയിൽ പിടിച്ച് വലിക്കുന്ന കുസൃതികാരി അന്നയെ ചിത്രത്തിൽ കാണാനാകും. അപ്പയ്ക്കൊപ്പം ആദ്യമായാണ് വർക്ക് ചെയ്യുന്നതെന്നും അന്ന ചിത്രം പങ്കുവച്ചുകൊണ്ട് കുറിക്കുന്നു.ഇതിനു മുൻപ് ‘സാറാസ്’ എന്ന ചിത്രത്തിൽ അന്നയുടെ അച്ഛൻ കഥാപാത്രമായി ബെന്നി അഭിനയിച്ചിട്ടുണ്ട്.

ജെക്സൻ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അഞ്ച് സെന്റും സെലീനയും’. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇ ഫോർ എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്യൂ തോമസ്, ശ്രിന്ദ, സുധി കോപ്പ,ശാന്തി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anna ben with father benny p nayarambalam photo from shooting set