ആദ്യ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്‌സി’ലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ വിജയത്തിളക്കം അവസാനിക്കും മുമ്പ് തന്നെ അന്നയുടെ പുതിയ ചിത്രവും തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവസാനാണ്.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഹെലന്‍ വിനീത് നിര്‍മ്മക്കുന്ന രണ്ടാമത്തെ ചിത്രമാണ്. 2016 ല്‍ പുറത്തിറങ്ങിയ ആനന്ദമാണ് വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിനീത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്‌റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന പോസ്റ്ററിലെത്തുന്നത്.

ചിത്രത്തില്‍ ലാല്‍ പോള്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook