ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളായ അന്ന ‘ഹെലനി’ലും ഗംഭീരപ്രകടനമാണ് കാഴ്ച വച്ചത്. അച്ഛനെ കുറിച്ചുള്ള അന്നയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പള്ളീലച്ചന്റെ വേഷത്തിൽ നിൽക്കുന്ന ബെന്നി പി.നായരമ്പലത്തിന്റെ ഒരു ചിത്രമാണ് അന്ന പങ്കുവച്ചിരിക്കുന്നത്.
“‘ഡാഡി തമാശകളെ’ അദ്ദേഹം മറ്റൊരു ലെവലിലേക്കു കൊണ്ടുപോയിരിക്കുന്നു. ഉണർന്നപ്പോൾ കണ്ട കാഴ്ചയിതാണ്. അച്ഛനൊരു പള്ളീലച്ചനായി വേഷമിട്ടിരിക്കുന്നു. ആരെങ്കിലും അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം കൊടുത്താൽ, അദ്ദേഹം കലക്കും,”എന്നാണ് അന്ന ബെൻ കുറിക്കുന്നത്.
Read more: മുടി സ്ട്രെയിറ്റൻ ചെയ്യാന്‍ പറഞ്ഞാല്‍: അന്ന ബെന്‍ സംസാരിക്കുന്നു