scorecardresearch
Latest News

അന്നയുടെയും റോഷന്റെയും ‘നൈറ്റ് ഡ്രൈവ്’ മാർച്ച് 11ന് തിയേറ്ററുകളിലേക്ക്

വൈശാഖാണ് ചിത്രത്തിന്റെ സംവിധായകൻ

Anna Ben, Roshan Mathew, Night Drive release date, Night Drive trailer

അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ മാർച്ച് 11ന് തിയേറ്ററുകളിലെത്തും. ഒരു ത്രില്ലര്‍ ചിത്രമാണിതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അന്ന തന്നെയാണ് ചിത്രത്തിന്റെ​ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

ഷാജികുമാർ ഛായാഗ്രാഹണവും സുനിൽ എസ് പിള്ള എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anna ben roshan mathew starrer night drive release date