scorecardresearch
Latest News

സിരകളില്‍ പടരുന്ന തണുപ്പും ഭീതിയും ; അന്ന ബെന്നിന്റെ ‘ഹെലന്‍’ ട്രെയിലര്‍ എത്തി

അന്നയുടേയും ലാലിന്റേയും പ്രകടനങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു

ആദ്യ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. അന്നയുടെ പുതിയ ചിത്രവും തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവസാനാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ട്രെയിലറില്‍ നിന്നും മനസിലാകുന്നത് പ്രകാരം ചിത്രം ഒരു ത്രില്ലററായിരിക്കും. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.

അന്നയുടേയും ലാലിന്റേയും പ്രകടനങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. വ്യത്യസ്തമായൊരു റോളില്‍ അജു വര്‍ഗ്ഗീസും ചിത്രത്തില്‍ എത്തുന്നുണ്ട്.

നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഹെലന്‍ വിനീത് നിര്‍മ്മക്കുന്ന രണ്ടാമത്തെ ചിത്രമാണ്. 2016 ല്‍ പുറത്തിറങ്ങിയ ആനന്ദമാണ് വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്.

ചിത്രത്തില്‍ ലാല്‍ പോള്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം. സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anna ben new movie helen trailer