‘കുമ്പളങ്ങി നെെറ്റ്‌സ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് അന്ന ബെൻ. അതിനു പിന്നാലെ ‘ഹെലൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തി അന്ന ബെൻ. പുതിയ ചിത്രമായ ‘കൂദാശ’ ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിലെത്തും. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം കുമ്പളങ്ങിയിലെ ബേബിമോൾ ആണെന്ന് അന്ന ബെൻ പറയുന്നു. ജെഎഫ്‌ഡബ്യൂവിന് നൽകിയ ഫൊട്ടോഷൂട്ടിലാണ് അന്ന ബെൻ ഇക്കാര്യം പറഞ്ഞത്.

വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പം താൻ ഏഴോ എട്ടോ തവണ ‘കുമ്പളങ്ങി നെെറ്റ്‌സ്’ തിയറ്ററിൽ പോയി കണ്ടെന്ന് അന്ന ബെൻ പറഞ്ഞു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ കുമ്പളങ്ങി നെെറ്റ്‌സ് ആണെന്നും താരം പറഞ്ഞു.

രണ്ടാം ചിത്രമായിരുന്ന ഹെലനിലെ ടൈറ്റില്‍ കഥാപാത്രത്തേക്കാള്‍ തനിക്ക് ആത്മബന്ധം കുമ്പളങ്ങിയിലെ ‘ബേബി’യുമായാണെന്ന് അന്ന പറയുന്നു. ബോറടി മാറ്റാൻ പാട്ടുകേൾക്കുകയും ചിത്രം വരയ്‌ക്കുകയുമാണ് താൻ ചെയ്യാറുള്ളതെന്നും അന്ന പറഞ്ഞു. സെെക്കോളജിയിൽ പിജി പൂർത്തിയാക്കാൻ ആഗ്രഹമുണ്ടെന്നും താരം പങ്കുവച്ചു. അന്നയുടെ മൂന്ന് വ്യത്യസ്‌ത ലുക്കിലുള്ള ഫൊട്ടോഷൂട്ടാണ് ജെഎഫ്‌ഡബ്യൂവിൽ ഉള്ളത്.

Read Also: ആ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ചാക്കോച്ചന്റെ കണ്ണുനിറഞ്ഞതെന്തിന്?

കുമ്പളങ്ങി നെെറ്റ്‌സിനും ഹെലനും ശേഷം കപ്പേളയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അന്ന ബെൻ. കഥാസ്‌ അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച്‌ അന്നാ ബെൻ, ശ്രീനാഥ്‌ ഭാസി, റോഷൻ മാത്യു, സുധി കോപ്പ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘കപ്പേള’ സംവിധാനം ചെയ്യുന്നത്‌ അഭിനേതാവ്‌ കൂടിയായ മുഹമ്മദ്‌ മുസ്തഫയാണ്‌. ജിംഷി ഖാലിദ്‌ ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള ചിത്രസംയോജനവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook