യുവനടിമാരിൽ ഏറെ ശ്രദ്ധിക്കപ്പെട്ടൊരു സാന്നിധ്യമാണ് അന്ന ബെൻ. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഹെലൻ’ എന്നീ രണ്ടു ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന പെൺകുട്ടി. തന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന നല്ലൊരു ആരാധകവൃന്ദത്തെയും ഈ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ അന്ന സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, മുത്തശ്ശിയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അന്ന ബെൻ. അന്നയ്ക്ക് ഒപ്പം സഹോദരിയും ചിത്രത്തിലുണ്ട്.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെയും ഫുൽജയുടെയും മൂത്തമകളാണ് അന്ന. സൂസന്ന ബെൻ ആണ് രണ്ടാമത്തെ മകൾ.

രണ്ടേ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രതിഭയുള്ള അഭിനേത്രിയാണെന്ന് തെളിയിക്കാൻ അന്ന ബെൻ എന്ന ഇരുപത്തിയൊന്നുകാരിയ്ക്ക് കഴിഞ്ഞു. തനി കുമ്പളങ്ങിക്കാരിയിൽ നിന്നും ജീവിതത്തിൽ വ്യക്തമായ പ്ലാനിംഗുകളും വലിയ സ്വപ്നങ്ങളുമുള്ള ഹെലനിലേക്ക് വളരെ അനായാസമായി കൂടുമാറി അന്ന പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു.

Read more: പ്രകാശം പരത്തിയ പെൺകുട്ടികൾ

Read more: ബേബിമോൾക്ക് ജീവിതത്തിലും ‘വെറവൽ’ ഉണ്ടായിട്ടുണ്ട്; അന്ന ബെൻ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook