scorecardresearch

മലയാളത്തിന്റെ ചുരുളന്‍ മുടിക്കാരികള്‍

മലയാള സിനിമയിലെ ചുരുളന്‍ മുടിക്കാരികള്‍ എന്നു വിശേഷിപ്പിക്കുന്ന നായികമാരാണിവര്‍

മലയാളത്തിന്റെ ചുരുളന്‍ മുടിക്കാരികള്‍

കേരളത്തില്‍ ചുരുണ്ട മുടി ഫാഷനായിട്ടു അധിക കാലങ്ങളായിട്ടില്ല. പ്രേമം എന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലൂടെയായിരിക്കും ചുരുണ്ട മുടിയ്ക്കും ആരാധകരുണ്ടെന്ന കാര്യം പലരും അറിഞ്ഞത്. മലയാള സിനിമയില്‍ അത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന നായികമാരാണ് അന്ന ബെന്‍, ദര്‍ശന, പാര്‍വ്വതി എന്നിവര്‍. മൂന്നു പേരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അന്നയും, പാര്‍വ്വതിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്.

‘ഹലോ ഫ്രം ചുരുളീസ്’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു അന്ന നല്‍കിയിരിക്കുന്നത്. ദര്‍ശനയും, പാര്‍വ്വതിയും ചിത്രത്തിനു താഴെ കമന്റും ചെയ്തിട്ടുണ്ട്. ‘ പ്രിയപ്പെട്ടവര്‍, ന്യൂടില്‍സ്’ തുടങ്ങി അനവധി രസകരമായ കമന്റുകളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. മൂവരും ഒന്നിച്ചു സിനിമ കാണാന്‍ പോയതിനു ശേഷം പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.’

‘ലെ ഹാപ്പിനസ്’ എന്നാണ് പാര്‍വ്വതി ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. താരങ്ങളുടെ മറ്റു സുഹൃത്തുക്കളെയും ചിത്രത്തില്‍ കാണാനാകും. നടി റിമ കല്ലിങ്കല്‍, എഴുത്തുക്കാരി സ്മൃതി കിരണ്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.

‘നൈറ്റ് ഡ്രൈവ്’ ആണ് അന്നയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.’ഹെര്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പാര്‍വ്വതി ഇപ്പോള്‍.ഒരു ഹിന്ദി വെബ് സീരീസിലാണ് ദര്‍ശന അവസാനമായി അഭിനയിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Anna ben and parvathi shares photo with darsana

Best of Express