മലയാളികളുടെ സ്വകാര്യ അഹങ്കാരവും അലങ്കാരവുമൊക്കെയാണ് മോഹൻലാൽ എന്ന നടൻ. അദ്ദേഹത്തെ കാണാനും മിണ്ടാനും ഒക്കെ പ്രേക്ഷകരും ആരാധകരും കൊതിക്കുന്നതു പോലെ സിനിമയ്ക്ക് അകത്തുള്ളവർക്കുമുണ്ട് അത്തരം ആകാംക്ഷകൾ. അങ്ങനെ കൂടെ ഒരു ചിത്രമെടുക്കാൻ കാത്തിരുന്ന്, അവസാനം ആ കാത്തിരിപ്പ് ഒരു ചിത്രമായതിന്റെ കഥയാണ് ആൻ അഗസ്റ്റിന് പറയാനുള്ളത്.

ആൻ അഗസ്റ്റിൻ 2014ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമുണ്ട്. തിരക്കിട്ട് ആരോടോ സംസാരിക്കുന്ന മോഹൻലാലും. തൊട്ടപ്പുറത്ത് അദ്ദേഹത്തിനെ തന്നെ നോക്കി ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും. ആ പെൺകുട്ടി മറ്റാരുമല്ല, ആൻ തന്നെയാണ്.

View this post on Instagram

My fav#one the best pic i hav 🙂 n Lalettan

A post shared by Ann (@annaugustiine) on

തന്റെ പ്രിയ താരത്തോടൊപ്പം ഒരു ചിത്രമെടുക്കാനുള്ള കാത്തിരിപ്പായിരുന്നു അത്. പക്ഷെ അദ്ദേഹമാണെങ്കിൽ വളരെ തിരക്കിലും. ഒടുവിൽ ആ കാത്തിരിപ്പ് ആരോ ക്യാമറയിലാക്കി.

2010ൽ ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നടൻ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കുറച്ച് സിനിമകളിൽ കൂടി ആൻ മലയാളികളുടെ പ്രിയ താരമായി മറി.

Read More: ഇവിടെ നിന്ന് വളർന്നത് മലയാളത്തിലെ മുൻനിര നായികാ പദവിയിലേക്ക്

ശ്യാം പ്രസാദ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആർട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ആനിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്.

2015ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലാണ് ആൻ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ വിവാഹം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook