ഒരിടവേളയ്ക്കു ശേഷം സിനിമാ മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ആൻ അഗസ്റ്റിൻ. ‘ഓട്ടോറിക്ഷക്കാരൻെറ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആനിൻെറ തിരിച്ചുവരവ്. പരസ്യ മേഖലയിലായിരുന്നു സിനിമയിൽ നിന്നു ഇടവേളയെടുത്തതിനു ശേഷം ആൻ പ്രവർത്തിച്ചിക്കൊണ്ടിരുന്നത്. ആനിൻെറ ഈ തിരിച്ചുവരവിൽ പുതിയ മാറ്റങ്ങൾ ആരാധകർക്കു പ്രതീക്ഷിക്കാമെന്നാണ് താരത്തിൻെറ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
“പ്രായം കൂടൂന്നതിനനുസരിച്ച് അനുഭവങ്ങളും കൂടി. അത് എന്നിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ഈ അനുഭവങ്ങൾ എന്നെ രൂപപ്പെടുത്തി എന്നു വേണം പറയാൻ. ഇപ്പോൾ കുറേകൂടി കരുത്തുറ്റവളാണ്” ആൻ പറയുന്നു.
“ഒരിക്കൽ എനിക്കു തോന്നി ഇങ്ങനെ വെറുതെ ഇരുന്നിട്ട് കാര്യമില്ലെന്ന്. എൻേറതായ രീതിയിൽ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാൻ ശ്രമിച്ചു. ദൈവാനുഗ്രഹവും പ്രാർത്ഥനയുമാണ് എന്നെ അതിൽ നിന്നു രക്ഷിച്ചത്” ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിൽ ആൻ മനസ്സു തുറക്കുന്നു.
നൂറിലധികം ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടൻ അഗസ്റ്റിന്‍മകളാണ് ആന്‍. ആദ്യ ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെ ആനിനു ശ്രദ്ധ നേടാന്‍ കഴിഞ്ഞു.ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ബെന്‍സി പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുരാജ്, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.ആദിത്യൻ ചന്ദ്രശേഖറിൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എങ്കിലും ചന്ദ്രികേ’ ആണ് ആനിൻെറ ഏറ്റവും പുതിയ ചിത്രം.